COVID-19

കർഷക തൊഴിലാളി ക്ഷേമനിധി: 1000 രൂപ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം.  

ലോക്ക് ഡൗൺ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ഭൂരിഭാഗം അംഗങ്ങൾക്കും ജില്ലാ ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.


പൊതു സേവന കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന ഈ സേവനം അംഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  

അപേക്ഷകൾ ഒരിക്കൽ സമർപ്പിച്ചവർ ഇനി അപേക്ഷിക്കേണ്ടതില്ല.  ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശാദായം അടച്ച പേജ്, മേൽ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സൈം സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന് ചെയ്യണം

Application Link: Click Here

  • കേരളം കാർഷിക തൊഴിലാളി ക്ഷേമ നിധി ബോർഡ് കോവിഡ് 19 ധനസഹായം ലഭിക്കുന്നതിന് വേണ്ടിയുള്ള Web Application Form ഫോം ഉപയോഗിച്ച് എല്ലാ മെമ്പർമാർക്കും ഈ ധനസഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
  • ഇതിലെ എല്ലാ fieldsഉം നിർബന്ധമായും പൂരിപ്പിക്കണം.
  • ഹോം പേജിൽ രണ്ടു ബട്ടണുകൾ ഉണ്ട്.
  • “Apply” ബട്ടൺ പുതിയ അപേക്ഷ ഫോം പൂരിപ്പിക്കുന്നതിനു വേണ്ടിയും “Search” ഈ ബട്ടൺ പൂരിപ്പിച്ച അപേക്ഷയുടെ നിജ സ്ഥിതി അറിയുന്നതിനും വേണ്ടി ആണ്.
  • പുതിയ അപേക്ഷ പൂരിപ്പിക്കുമ്പോൾ ജില്ല, താലൂക്ക്, വില്ലേജ്, ആധാർ നമ്പർ എന്നിവ എന്നിവ ഡ്രോപ്പ്ഡൗൺ ബോക്സിൽ നിന്നും സെലക്ട് ചെയ്യണം.
  • തൊഴിലാളിയുടെ പേര്, രെജിസ്ട്രേഷൻ നമ്പർ, മേൽവിലാസം, അംശദായം അടച്ച കാലയളവ്, ജനന തിയതി എന്നിവ ക്ഷേമനിധി പാസ്സ്‌ബുക്കിൽ ഉള്ളത് പോലെ പൂരിപ്പിക്കണം.
  • അംശദായം അടച്ച കാലയളവ് മാസവും വർഷവും ആണ് സെലക്ട് ചെയ്യേണ്ടത്.
  • അക്കൗണ്ട് വിവരങ്ങൾ ബാങ്ക് പാസ് ബുക്ക് പ്രകാരം യഥാക്രമം പൂരിപ്പിക്കേണ്ടതാണ്.
  • ഐ ഫ് സ് സി കോഡിനു പുറമെ ബാങ്കിൻ്റെ പേരും ബ്രാഞ്ചിൻ്റെ പേരും നിർദ്ദിഷ്ട കോളത്തിൽ പൂരിപ്പിക്കണം.
  • ക്ഷേമ നിധി പാസ് ബുക്കിൻ്റെ ആദ്യ പേജ്, അംശദായം അവസാനം അടച്ച പേജ്, ആധാർ കാർഡ്, ബാങ്കിൻ്റെ പാസ്ബുക്ക് എന്നിവയുടെ സ്കാൻ ചെയ്ത് “സേവ്” ചെയ്യണം.
  • സ്കാൻ ചെയ്ത ചിത്രത്തിന്റെ വലുപ്പം 500 kb കവിയാൻ പാടില്ല. സ്വീകാര്യമായ ഫോർമാറ്റുകൾ JPEG, jpg & PNG7
  • മറ്റു ക്ഷേമ നിധിയിൽ അംഗത്വം ഉണ്ടോ എന്ന ചോദ്യവും മറ്റു സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കുനുണ്ടോ എന്ന ചോദ്യവും പൂരിപ്പിക്കണം.
  • “Search” എന്ന ബട്ടൺ വഴി നിങ്ങൾ അപേക്ഷിച്ച ഫോമിന്റെ തൽസ്ഥിതി അറിയാൻ സാധിക്കും.
  • “Search” ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആധാർ നമ്പർ, ജനന തിയതി എന്നീ വിവരങ്ങൾ കൊടുത്താൽ അപേക്ഷ ഫോമിന്റെ സ്ഥിതി അറിയാൻ സാധിക്കും



 

Related Articles

Back to top button
error: Content is protected !!
Close