TEACHER

പ്രിൻസിപ്പൽ വാക്ക്-ഇൻ-ഇന്റർവ്യൂ 30ന് & അധ്യാപക നിയമനം

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു.  

ബിരുദാനന്തര ബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്), 10 വർഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി എന്നിവയാണ് യോഗ്യത.

മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസിലുള്ള പി.ജി അഭികാമ്യം.

 പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്.

 താല്പര്യമുള്ളവർ 30ന് രാവിലെ 10 ന്  തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

 വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

അതിഥി അധ്യാപക നിയമനം

    കോട്ടക്കല്‍ ഗവ.വനിതാ പോളി ടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂനിക്കേഷന്‍ എഞ്ചിനീയറിങില്‍ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് വൈകീട്ട് നാലിനകം [email protected] എന്ന വിലാസത്തില്‍  അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഫോണ്‍: 0483-2750790.

 മലപ്പുറം ഗവ.കോളജില്‍ ഫുഡ് സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ (എച്ച്.എസ്.എ. മലയാളം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

 ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 ന് വൈകീട്ട് 3 നകം ബയോഡാറ്റ  [email protected]  എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം.

ഫോണ്‍ 04935241322, 9400006498.

പത്തനംതിട്ട: ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി ആര്‍ വി.ടി.ടിഐയില്‍ ടിഎസ്എ (ഇംഗ്ലീഷ്, കണക്ക്) തസ്തികയില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും എംഎഡുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0479 2302206.  

ഹൈസ്‌കൂള്‍ അധ്യാപക ഒഴിവ്

പാലക്കാട് ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു.

ബി.എഡ്, സെറ്റ്/കെ.ടെറ്റ് യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍ : 0491-2572038.

താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു

ആലപ്പുഴ:  ചെങ്ങന്നൂർ അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി. ടി.ടി.ഐയിൽ ടി.എസ്.എ (ഇംഗ്ലീഷ്), ടി.എസ്.എ(മലയാളം), ടി.എസ്.എ(കണക്ക്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകരെ 2020-21 അദ്ധ്യയനവർഷത്തിലേയ്ക്ക് നിയമിക്കുന്നു.

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിൽ  ജൂണ്‍ 26ന്  വെള്ളി രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ 
ഉദ്യോഗാര്‍ത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

യോഗ്യത:

ടി.എസ്.എ -അതാതു വിഷയത്തിലുള്ള 55% മാർക്കോടെയുളള ബിരുദാനന്തര ബിരുദവും എം.എഡും.

ലക്ചറര്‍ നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഒഴിവുളള ലക്ചറര്‍  തസ്തികയിലേക്ക്   താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട എഞ്ചിനീയറിങില്‍ ഒന്നാം  ക്ലാസോടെ  ബി.ടെക്  / എം.ടെക്. ബിരുദമാണ് യോഗ്യത.  താത്പര്യമുളളവര്‍   സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും  സഹിതമുള്ള അപേക്ഷ   [email protected] എന്ന ഇ-മെയിലൂടെ ജൂണ്‍ 27നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക ഒഴിവ്

മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  ഫിസിക്‌സ് കന്നഡ (പാര്‍ട്ട് ടൈം), മലയാളം (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുണ്ട്.

കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 11 ന്.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡ്ഡും ആണ് അടിസ്ഥാന യോഗ്യത. 

ഫോണ്‍ 04994 232969, 9400006496.

Related Articles

Back to top button
error: Content is protected !!
Close