NURSE JOB

തൃശ്ശൂരിൽ ജെപിഎച്ച്എൻ / ഹെൽത്ത് ഇൻസ്‌പെക്ടർ ഒഴിവ് ഇടുക്കിയിലും HI- 9 ഒഴിവുകൾ

തൃശ്ശൂർ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നു.

എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ആണ് യോഗ്യത.

കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം.

പ്രായപരിധി 60 വയസ്സ്.

താൽപര്യമുളളവർ മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം

ഹെൽത്ത് ഇൻസ്‌പെക്ടർ നിയമനം

ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു.

ശാസ്ത്രവിഷയങ്ങളോടുകൂടിയ പ്ലസ് ടു/പ്രീഡിഗ്രിയും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ യോഗ്യത.

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം.

പ്രായപരിധി 56 വയസ്സ്.

മുൻപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. തൃശൂർ ജില്ലയിലുളളവർ മാത്രം അപേക്ഷിച്ചാൽ മതി.

താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 11 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. നിശ്ചിത സമയപരിധിക്കുളളിൽ ലഭിക്കുന്ന അപേക്ഷ മാത്രമേ സ്വീകരിക്കുകയുളളൂ

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  താല്‍ക്കാലിക നിയമനം: അഭിമുഖം 9ന്

ഇടുക്കി ജില്ലയില്‍ ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന അടിയന്തര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുള്ള 9  ഒഴിവുകളിലേക്ക് താല്‍ക്കാലിക  നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മെയ് 9ന് രാവിലെ 10 മുതല്‍ നേരിട്ടുള്ള അഭിമുഖം നടത്തും.

എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള 40 ല്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഹാജരാകണം.

Related Articles

Back to top button
error: Content is protected !!
Close