NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-23/01/2021

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ എന്‍.എ.എം  പ്രൊജക്ടുകളിലേക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ബി.എ.എം.എസ്, മാനസികം (പിജി), പ്രസൂതിതന്ത്രം (പിജി), ടി.സി.എം.സി രജിസ്‌ട്രേഷന്‍) ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 28ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

ഫോണ്‍: 0483 2734852.




ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ സുവോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിന് 55% മാര്‍ക്ക് അനിവാര്യം. നെറ്റ്  യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജനുവരി 27ന് രാവിലെ പത്തിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04923 222347.

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. മാസ്്റ്റർ ഓഫ് തീയറ്റർ ആർട്‌സ് (എം.ടി.എ) യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി 28 ന് രാവിലെ 11 ന് കോളേജിൽ എത്തണം.

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപക തസ്്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിൻസിപ്പാലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

തിരുവനന്തപുരം, ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ കെമിസ്ട്രി/ഫിസിക്‌സ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒരു ഒഴിവ് വീതം നിലവിലുണ്ട്. അതതു വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം) ഉള്ള ഉദ്യോഗാർത്ഥികൾ www.gecbh.ac.in എന്ന വെബ്‌സൈറ്റിൽ അവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം ജനുവരി 25ന് രാവിലെ ഒൻപതിന് സ്‌ക്രീനിങ് ടെസ്റ്റ്/അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടണം

മലാപ്പറമ്പ് ഗവ: വനിതാ പോളിടെക്നിക് കോളേജിന് കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തിക താല്‍ക്കാലികമായി നികത്തുന്നതിനായുള്ള ഇന്റര്‍വ്യൂ ജനുവരി 25 രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ആയൂർവേദ അധ്യാപക ഒഴിവ്

കണ്ണൂർ ഗവൺമെന്റ് ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ്, എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും ഇന്റർവ്യൂവിന് ഹാജരാക്കണം. പ്രതിമാസ സമാഹൃത വേതനം 56,395 രൂപ. നിയമനം ഒരു വർഷത്തെക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ആയിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ ലഭിക്കും.

ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്: അനാട്ടമി അസ്സോസിയേറ്റ് പ്രൊഫസർ ഒഴിവ്

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം/കോഴിക്കോട് – ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളുടെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉണ്ടായിരിക്കണം.

അംഗീകൃത സർവകലാശാലയുടെ മൂന്ന് വർഷ റഗുലർ എം.ഡി(ഹോമിയോ) ബിരുദവും, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ഏതെങ്കിലും അംഗീകൃത മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ കുറഞ്ഞത് നാല് വർഷത്തെ അധ്യാപന പരിചയവുമാണ് അടിസ്ഥാന യോഗ്യത.

മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷൻ ഇല്ലെങ്കിൽ നിയമന ഉത്തരവ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ് നേടിയിരിക്കണം. വേതനം സർക്കാർ തീരുമാനത്തിനു വിധേയമായിരിക്കും. പ്രായം 2021 ജനുവരി ഒന്നിൽ 40 വയസ്സിനു മുകളിലാകരുത്.

എസ്.സി/എസ്.റ്റി/ഒ.ബി.സി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും പ്രിൻസിപ്പൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തിൽ ജനുവരി 31നകം ലഭിക്കണം. യോഗ്യരായവരെ ഫോൺ/ഇ-മെയിൽ/ കത്തുമുഖേന അഭിമുഖത്തിന് ക്ഷണിക്കും.

ഡ്രൈവര്‍ നിയമനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉപയോഗത്തിലുള്ള വാഹനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു.   താല്‍പര്യമുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ ബയോഡാറ്റ, ഡ്രൈവിംഗ് ലൈസന്‍സ്,  പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 30നകം ബ്ലോക്ക് ഓഫീസില്‍ ലഭ്യമാക്കണം.  കൂടിക്കാഴ്ച ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 12 ന് ബ്ലോക്ക് ഓഫീസില്‍ നടക്കും.

വാക്ക്-ഇന്‍-ഇന്റര്‍വ്യു

ലക്കിടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിലേക്ക് പ്രോജക്ട് ആനിമേറ്റര്‍, ഗാര്‍ഡനര്‍  എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 28 ന് ഉച്ചക്ക് 2 ന് മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ രേഖകളുമായി ഹാജരാകണം.

പ്രോജക്ട് ആനിമേറ്റര്‍ – സ്വന്തമായി ഇരുചക്ര വാഹനവുമുള്ളതും പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് മാത്രം.  പ്രായം  18 നും 45 നുമിടയില്‍. ഗാര്‍ഡനര്‍: 18 നും 45 നുമിടയില്‍ പ്രായമുളള വൈത്തിരി, പൊഴുതന പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രം.

നിയമനം

വയനാട്: ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്) : യോഗ്യത – എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം – 2021 ജനുവരി 1 ന് 70 വയസ്സ് കവിയരുത്.

മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) : യോഗ്യത – ബാച്ചിലര്‍ ഓഫ് ഹോമിയോപതിക് മെഡിസിന്‍ ആന്റ് സര്‍ജറി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രായം – 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.

സിവില്‍ എഞ്ചിനീയര്‍ : സിവില്‍ എഞ്ചിനിയറിംഗില്‍  ബിരുദം/ ഡിപ്ലോമ, കണ്‍സ്ട്രക്ഷന്‍ ജോലിയില്‍ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം – 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.

യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ജനുവരി 28 ന്  വൈകീട്ട് 5 നകം  ആരോഗ്യകേരളം വെബ്‌സൈറ്റില്‍ കാണിച്ചിട്ടുള്ള ലിങ്ക മുഖേനയോ എന്‍.എച്ച്.എം വയനാടിന്റെ ഫേസ് ബുക്ക് പേജിലെ ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ഫോണ്‍. 04936 202771.

സീനിയര്‍ അനലിസ്റ്റ് നിയമനം

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന  കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്  എന്ന സ്ഥാപനത്തിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി  മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ വേതനം 25,000 രൂപ.

യോഗ്യത- 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍  അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഎല്‍ അക്രഡിറ്റേഷനുളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക

ആത്മയില്‍ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഒഴിവ്

ആത്മ (അഗ്രികള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി) യില്‍ ബ്ലോക്ക് ടെക്നോളജി മാനേജര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. ഫീല്‍ഡ് തല നിര്‍വഹണ ചുമതലയുള്ള തസ്തികയിലേക്ക് കൃഷി /മൃഗസംരക്ഷണം/ ഡയറി സയന്‍സ്/ ഫിഷറീസ്/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കൃഷി, അനുബന്ധ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.  പ്രതിമാസ വേതനം 28,955 രൂപ. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം ജനുവരി 25ന് രാവിലെ 11ന് പാലക്കാട് ചന്ദ്രനഗറിലെ സ്റ്റേറ്റ് സീഡ് ഫാം കോമ്പൗണ്ടിലെ ആത്മ പ്രൊജക്ട് ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോണ്‍- 0491 2571205.

അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പുതുതായി ആരംഭിക്കുന്ന കണ്ണന്‍ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി മൂന്നിന് രാവിലെ 11-ന് എറണാകുളം നോര്‍ത്തിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമുളള പോള്‍ അബ്രോ റോഡിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മധ്യമേഖല റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തുന്നു.

സംസ്ഥാന ഗവ: അംഗീകരിച്ച എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ എം.ബി.ബി.എസ്  ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, റ്റിസിഎംസി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, ജാതി, മതം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അന്നേ ദിവസം ഹാജരാകണം.

ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നേഴ്‌സ് ഒഴിവ്

ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെയും  സ്റ്റാഫ് നഴ്‌സിന്റെയും ഒഴിവുണ്ട്. അഭിമുഖം ജനുവരി 29ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.  

അക്രഡിറ്റഡ് എഞ്ചിനിയര്‍ നിയമനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ (പട്ടിക സംവരണം) നിയമിക്കുന്നു. ബി.ടെക്ക് അഗ്രികള്‍ച്ചറല്‍, സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും ബ്ലോക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബായോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ എന്നിവ സഹിതം ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം .

04935 240298,9526593275

എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്‌പെക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ.യും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താല്പര്യമുള്ളവര്‍ക്ക് ജനുവരി 27 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 04922295888.

ട്രസ്റ്റി നിയമനം

പട്ടാമ്പി താലൂക്കിലെ ആനക്കര ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 29 നകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറവും മറ്റ് വിശദ വിവരങ്ങളും ഈ ഓഫീസിലും വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.

കൊയിലാണ്ടി താലൂക്ക് പന്തലായനി ശ്രീ. അഘോര ശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫെബ്രുവരി 15 ന്് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഫോണ്‍: 0495 2374547.

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സലര്‍ നിയമനം

പെരിന്തല്‍മണ്ണ സഖിവണ്‍സ്റ്റോപ്പ് സെന്ററില്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എ/എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/ എം.എസ്.ഡബ്ല്യൂ  എന്നിവയാണ് യോഗ്യത.

പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ജനുവരി 25നകം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ -ബി2 ബ്ലോക്ക് മലപ്പുറം-676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ [email protected] ഇ-മെയിലോ അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 8282999059.

സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യോളജി/സൈക്കോളജി/ സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജനുവരി 1 ന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ളവര്‍ ജനുവരി 27ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ യോഗ്യത തെളിയിക്കുന്ന ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു  കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡ്   എന്നിവ സഹിതം മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍  രാവിലെ 10നകം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുമായി ബന്ധപ്പെടണം.

ഫോണ്‍: 0483-2978888, 7907649756,9847995559.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 27 ന്

ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 27 ന് രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍ എ സി, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി യും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/തത്തുല്യം എന്നിവയിലെ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

വിശദ വിവരങ്ങള്‍ 0474-2671715 നമ്പരില്‍ ലഭിക്കും.

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 25 ന് രാവിലെ 11  മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത – സിവില്‍ എഞ്ചിനീയറിംഗ് ബിരുദം (ഒരു വര്‍ഷത്തെ പരിചയം) അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ (രണ്ട് വര്‍ഷത്തെ പരിചയം), അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പരിചയവുമായി എന്‍ടിസി/എന്‍എസി ഇന്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍. ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവണ്മെന്റ് ഐടിഐ ഓഫിസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍:0495-2415040.

പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി. എ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഫോട്ടോഗ്രാഫർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ജനുവരി 27ന് രാവിലെ 11ന് ഇൻ്റർവ്യൂ നടത്തും.  അതത് ട്രേഡുകളില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ,  എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, എൻ.എ.സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് ട്രേഡിലേക്കുള്ള ഉദ്യോഗാർഥികൾക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

സംസ്ഥാനത്തെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വർക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് തിരുവനനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2021 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 15,000 രൂപ. എം.എസ്.ഡബ്ല്യൂ/ എൽ.എൽ.ബിയും കുട്ടികളുടെയും വനിതകളുടെയും മേഖലയിൽ സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

 കൊച്ചി: എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഡക്ഷന്‍ ഗ്രേഡ് -1  തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം   ഫെബ്രുവരി 11-ന്  മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41  നിയമാനുസൃത വയസ്സിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യത, BUTCHERY / COOKERY  സര്‍ട്ടിഫിക്കറ്റ്, ഫുഡ് ഇന്‍ഡസ്ട്രി/ മീറ്റ് പ്രോസസ്സിംഗ് ഇന്‍ഡസ്ട്രിയിലോ  അതിനു തത്തുല്യമായ വിഭാഗത്തിലോ ഉള്ള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ നിയമനം

മഞ്ചേരിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്‌ള്യൂ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷ സെക്രട്ടറി/സബ് ജഡ്ജ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി കോംപ്ലക്‌സ്, മഞ്ചേരി-676121 എന്ന വിലാസത്തില്‍ ജനുവരി 30നകം അപേക്ഷ സമര്‍പ്പിക്കണം.

പാരാമെഡിക്കല്‍ സ്റ്റാഫ്: ഇന്റര്‍വ്യൂ 25 ന്

കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ മറൈന്‍ ആംബുലന്‍സ് സജ്ജമാക്കുന്നതിന്റെ ഭാഗമായി രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക്  ജനുവരി 25 ന് രാവിലെ 10.30 ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത – ജനറല്‍ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം. ആണ്‍കുട്ടികള്‍ മാത്രം ഹാജരായാല്‍ മതി. രണ്ട് വര്‍ഷത്തെ കാഷ്വാലിറ്റി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും, ഓഖിദുരന്ത ബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന്് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍ 0495 2383780.

ഗസ്റ്റ് ട്രേഡ്‌സ്മാൻ ഇന്റർവ്യൂ 25ന്

തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ് ബാച്ച് ഉൾപ്പെടെ) വിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ എൻജിനിയറിങ് ഐ.ടി.ഐ(കോപ്പ) അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി 25 രാവിലെ 10 മണിക്ക് സർക്കാർ വനിത പോളിടെക്‌നിക്ക് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയക്ക് ഹാജരാകണം. വിശദവിവരങ്ങൾ www.gwptctvpm.org ൽ ലഭിക്കും.

സൈക്കോളജി അപ്രന്റിസ് താൽക്കാലിക നിയമനം: ഇന്റർവ്യൂ 28ന്

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ജീവനി സെന്റർ ഫോർ വെൽബീയിംഗ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 28ന് രാവിലെ 11ന് അസ്സൽ സർട്ടഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ ഹാജരാക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം.

കുടുംബശ്രീയില്‍ ഓഡിറ്ററുടെ ഒഴിവ്

കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന്  രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍  നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. മഞ്ചേശ്വരം, കാസര്‍കോട്  ബ്ലോക്ക് പരിധിയിലുളളവര്‍ക്കാണ് അവസരം. 

ഫോണ്‍: 04994256111, 7025515717

ലാബ് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ നിയമനം നടത്തുന്നു.  ഒരു ഒഴിവാണുള്ളത്. പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ച കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാകണം. ലബോറട്ടറി മേഖലയിൽ പ്രവൃത്തിപരിചയമുള്ള സയൻസ് ബിരുദധാരികളെയും പരിഗണിക്കും. പ്രായപരിധി 28 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും). പ്രതിമാസ വേതനം 16,000-20,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 28ന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ജനനതിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്) ഹാജരാക്കണം.

ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് താല്കാലിക നിയമനം

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ എന്നിവയിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർവീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ സർവകലാശാലകളിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിട്ടുള്ള 10 വർഷത്തിൽ കുറയാത്ത പരിചയം വേണം. പ്രതിമാസം 30,000 രൂപ ശമ്പളം. പ്രായപരിധി 2021 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ-22 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org ൽ ലഭിക്കും.

സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡ്: ഡയറക്ടർ നിയമനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിൽ കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ്, വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിക്കണം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർക്ക് നിലവിലെ സ്‌കെയിലിലാവും ശമ്പളം. കരാർ വിഭാഗത്തിൽ നിയമിക്കപ്പെടുന്നവർക്കുള്ള ഓണറേറിയം സർക്കാർ തലത്തിൽ നിശ്ചയിക്കുന്നതായിരിക്കും.
നിയമനം പരമാവധി അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് വരെയോ ആയിരിക്കും.
അപേക്ഷകർക്ക് ക്ലിനിക്കൽ സൈക്കോളജി/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുണ്ടാകണം.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനത്തിൽ സൂപ്പർവൈസറി/ അധ്യാപക തസ്തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
 ബന്ധപ്പെട്ട മേഖലയിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.
വയസ്സ് 2021 ജനുവരി ഒന്നിന് 40നും 60നും ഇടയിലായിരിക്കണം.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കവറിനു പുറത്ത് ‘എസ്.ഐ.എം.സി പാങ്ങപ്പാറ ഡയറക്ടർ നിയമന അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.

This image has an empty alt attribute; its file name is cscsivasakthi.gif

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ


Related Articles

Back to top button
error: Content is protected !!
Close