CSC

പ്രവാസികൾക്കും വിദേശത്തുള്ള കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്

പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്‌സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.


പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.


നോർക്ക റൂട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റിലെ സർവ്വീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് വിഭാഗത്തിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം.

വിശദ വിവരങ്ങൾ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും [email protected] ഇമെയിൽ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം) ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.


പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ  ക്ഷേമത്തിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇൻഷുറൻസിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

എൻ‌എച്ച്‌എം കേരള റിക്രൂട്ട്‌മെന്റ് 2020│1603 സ്റ്റാഫ് നഴ്‌സ് എം‌എൽ‌എസ്‌പി ഒഴിവുകൾ

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close