CSCPRIVATE JOB

അശരണരായ സ്ത്രീകള്‍ക്ക് ആശ്രയമാകാന്‍ ശരണ്യ പദ്ധതി

എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി. പ്രായപരിധി 21-45 നും മധ്യേ.  പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം  ഉണ്ടായിരിക്കണം.  ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി 2 ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.

This image has an empty alt attribute; its file name is join-whatsapp.gif


 അശരണരായ സ്ത്രീകള്‍ക്ക് ആശ്രയമാകാന്‍ ശരണ്യ പദ്ധതി

വിവാഹമോചിതരും  തൊഴില്‍രഹിതരുമായ സ്ത്രീകള്‍ക്ക് ആശ്രയമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ശരണ്യ സ്വയംതൊഴില്‍ പദ്ധതി. പദ്ധതിയിലൂടെ നിരവധി വനിതകളാണ്  സ്വയം തൊഴിലിലൂടെ ഉപജീവനം കണ്ടെത്തുന്നത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ  ചെയ്തവര്‍, 30 വയസ്സു കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യ രോഗികളുമായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ എന്നിവര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരമാവധി 50,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുന്നത്. പ്രൊജക്റ്റ് പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

വായ്പാ തുകയുടെ 50%, പരമാവധി 25000 രൂപ സബ്സിഡിയായി അനുവദിക്കും. സംരംഭം നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോവുകയും ആദ്യ വായ്പയുടെ 50% എങ്കിലും തിരിച്ചടക്കുകയും ചെയ്യുന്നവര്‍ക്ക്  സംരംഭം വിപുലീകരിക്കുന്നതിന്  കുറഞ്ഞ പലിശ നിരക്കില്‍ തുടര്‍ വായ്പ അനുവദിക്കും.  പ്രായപരിധി 18 നും 55 നും മദ്ധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്.

ബിരുദധാരികള്‍,  പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ളവര്‍, വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവൃത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ, ഐടിസി എന്നിവയില്‍നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

അര്‍ഹരായവര്‍ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം അവിവാഹിത അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കാം. ശരണ്യ ഒരു തുടര്‍പദ്ധതിയായതിനാല്‍ എത് സമയത്തും അപേക്ഷ നല്‍കാവുന്നതാണ്. പദ്ധതിയില്‍ സഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിതവേതനം ലഭിക്കുകയല്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.


ശരണ്യ: 

അശരണരായ   വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം  തൊഴില്‍ പദ്ധതി.

  • തൊഴില്‍രഹിതരായ വിധവകള്‍,
  • വിവാഹമോചനം നേടിയ സ്ത്രീകള്‍,
  • ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍,
  • 30 വയസ് കഴിഞ്ഞ അവിവാഹിതര്‍,
  • പട്ടികവര്‍ഗക്കാരിലെ അവിവാഹിതരായ അമ്മമാര്‍,
  • ഭിന്നശേഷിക്കാരായ വനിതകള്‍,
  • ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ (അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സ ര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) എന്നിവര്‍ക്ക് ശരണ്യ പദ്ധതിപ്രകാരം സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം.


അര്‍ഹത: എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അപേക്ഷക വിദ്യാര്‍ഥി  ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-55നും മധ്യേ.
കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാകുകയോ  ചെയ്തവര്‍. 30 വയസു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായഭര്‍ത്താക്കന്മാരുള്ള വനിതകള്‍

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ  ആഭിമുഖ്യത്തില്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്  രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള  അപേക്ഷ ക്ഷണിച്ചു.

സ്വയം തൊഴില്‍ സംരംഭത്തിന്റെ പേര്

കെസ്റു: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര്   രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം  തൊഴില്‍ പദ്ധതി.

നിബന്ധനകള്‍:- അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ്    എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍  നിലവിലുള്ള ആളായിരിക്കണം.  പ്രായപരിധി 21-50 നും മധ്യേ. കുടുംബ  വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍  കവിയരുത്. വായ്പ തുക പരമാവധി 1,00,000  രൂപയായിരിക്കും.  വായ്പ തുകയുടെ  20% സബ്സിഡിയായി സംരംഭകരുടെ  ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.

മള്‍ട്ടി  പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്:

നവജീവന്‍:

 കേരളത്തിലെ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നവജീവന്‍ എന്ന പേരില്‍ പുതിയ   സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50-65 മധ്യേ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാം.

 അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതും ബാങ്ക് വായ്പയുടെ 25 ശതമാനം എപ്ലോയ്മെന്റ് വകുപ്പു മുഖാന്തിരം സബ്സിഡി അനുവദിക്കുന്നതുമാണ്.  55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്യ രേഖയ്ക്ക്  താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചുകളില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ലഭിക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.

കൈവല്യ:


എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള  ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ്  വകുപ്പ് നേരിട്ട് നടപ്പാക്കുന്ന  സമഗ്ര  തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.  വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും.


അര്‍ഹത:- എപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  രജിസ്ട്രേഷന്‍  നിലവില്‍ ഉണ്ടായിരിക്കണം.  പ്രായപരിധി 21-55നും മധ്യേ. അപേക്ഷകന്‍ വിദ്യാര്‍ത്ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം  രൂപയില്‍  കവിയരുത്.        

Helpline telephone no.s (10:00 AM to 5:00 PM)

  • Trivandrum+91 8086363600
  • Kollam+91 9447588187
  • Pathanamthitta+91 7025714308
  • Alappuzha+91 9744291778
  • Kottayam+91 9947799797
  • Idukki+91 9605860819
  • Ernakulam+91 9400239551
  • Thrissur+91 8301040684
  • Malappuram+91 9895735152
  • Palakkad+91 8304859398
  • Kozhikode+91 9048331127
  • Wayanad+91 8113939950
  • Kannur+91 9497606298
  • Kasargod+91 9747280634
  • Employment Directorate+91 4712301249
This image has an empty alt attribute; its file name is join-whatsapp.gif

Related Articles

Back to top button
error: Content is protected !!
Close