COVID-19

ഗള്‍ഫ് പ്രവാസികളെ അടുത്ത ആഴ്ച മുതല്‍ നാട്ടിലെത്തിച്ചു തുടങ്ങുമെന്ന് സൂചന; ആദ്യ വിമാനം കേരളത്തിലേക്ക്

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള നാട്ടിലേക്കു വരാൻ താല്പര്യമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങുന്നു.

അടുത്ത ആഴ്ചതന്നെ പ്രവാസികളെ എത്തിച്ചു തുടങ്ങും എന്നാണ് നയതന്ത്ര കാര്യാലയങ്ങൾ നൽകുന്ന സൂചന.

വന്നിറങ്ങുന്ന പ്രവാസികളെ പ്രത്യേകമായി പാർപ്പിക്കാൻ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന ക്വാറന്റൈൻ കേന്ദ്ര ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ പരിശോധിച്ചിട്ടുണ്ട്.

ഗൾഫിൽനിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് അയക്കണം .

ഇവർക്കായി പ്രത്യേക വിമാനം ഏർപ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.

യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക.

ആദ്യ വിമാനസർവീസ് തന്നെ കേരളത്തിലേയ്ക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആവശ്യമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം എല്ലാ രാജ്യങ്ങളെയും പൗരന്മാരെ നാട്ടിലേക്കു കൊണ്ടുപോകാൻ സഹായിക്കാൻ യുഎഇ സർക്കാരും തീരുമാനിച്ചിട്ടുണ്ട് .

ഗൾഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസർക്കാർ തയ്യാറാക്കുന്നത്.

മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാൻ പദ്ധതി തയ്യാറാക്കുന്നത്.

  1. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഷെഡ്യൂൾഡ് ചെയ്ത വിമാനങ്ങൾ വഴി .
  2. ഇന്ത്യയിൽനിന്ന് പ്രത്യേക വിമാനങ്ങൾ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും ആലോചിക്കുന്നുണ്ട്.
  3. കപ്പൽ വഴി ആളുകളെ എത്തിക്കാനും പദ്ധതിയുണ്ട്.

കോവിഡ് -19 പകർച്ചവ്യാധി മുതൽ ഗൾഫ് മേഖലയിലെ പ്രാദേശിക മേധാവികളുമായി പ്രധാനമന്ത്രി ഇതുവരെ നിരവധി തവണ ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗൾഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക.

ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിച്ചുവെന്നും അവരുടെ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം സംസാരിച്ചു.രാജ്യത്തെ വലിയ ഇന്ത്യൻ സമൂഹത്തിന് കിരീടാവകാശി തന്റെ സർക്കാരിന്റെ പിന്തുണ ഉറപ്പ് നൽകി.

ഗൾഫിലെ പ്രവാസികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് കേരളത്തിന് ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് കുവൈറ്റ് ഭരണകൂടത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

ആദ്യ പരിഗണന

രോഗികൾ

ഗർഭിണികൾ

വിസിറ്റിങ് വിസയിലെത്തിയവർ

തുടങ്ങിയവർക്കായിരിക്കും

പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനത്തോടും കേന്ദ്രം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കേരളം സമ്മതം അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധികൾ

ഗൾഫ് നാടുകളിലെ പ്രവാസി മലയാളികൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. മുറികളിൽ കൂട്ടമായി താമസിക്കുന്നതും മരുന്നുകൾ കിട്ടാത്തതും മൂലം കടുത്ത ഭീതിയാണ് ഇവർ നേരിടുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് ഗൾഫിലുള്ളത്. അവരിൽ തന്നെ നല്ലൊരു ശതമാനം മലയാളികളാണ്. അടിയന്തിര പ്രാധാന്യമുള്ളവരെ മുൻഗണനാ ക്രമത്തിലായിരിക്കും നാട്ടിലെത്തിക്കുക.

Related Articles

Back to top button
error: Content is protected !!
Close