DriverTEACHER
Trending

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-27/01/2021

ഡ്രൈവര്‍മാരെ നിയമിക്കുന്നു

കൊച്ചി:   എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഡ്രൈവര്‍മാരെ കരാടറിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയും നിലവില്‍ ഹെവി ഡ്യൂട്ടി ലൈസന്‍സ് ഉളളവര്‍ ജനുവരി 29-ന് രാവിലെ 11-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ അപേക്ഷയോടൊപ്പം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. 

ഏരിയ സെയില്‍സ് മാനേജര്‍ താത്കാലിക ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍  തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളും സഹിതം  ഫെബ്രുവരി 10-ന്  മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41  നിയമാനുസൃത വയസ്സിളവ് അനുവദനീയം .വിദ്യാഭ്യാസ യോഗ്യത :  ബിരുദം, FMCG (FAST MOVING CONSUMABLE GOODS) ഫുഡ്  പ്രൊഡക്ട്‌സ് / ജ്യൂസസ്  ല്‍  അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

കാര്‍ ആവശ്യമുണ്ട്

കൊച്ചി: കേരള മാരിടൈം ബോര്‍ഡിന്റെ ഓഫീസിലേക്ക് രണ്ട് വെളള ഇന്നോവ ക്രിസ്റ്റ കാര്‍ മൂന്ന് വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 28-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ 0484-2353737, 2382903.

ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ ആവശ്യത്തിലേക്ക് ടൂറിസ്റ്റ് പെര്‍മിറ്റുള്ള കാര്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

ഫോണ്‍: 0474-2791821.

പ്രസൂതി തന്ത്ര അധ്യാപക ഒഴിവ്

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നടക്കും.

ഫോണ്‍: 0497 2800167

പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 12നകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

കാസര്‍കോട് ജില്ലയിലെ  ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) തസ്തികയില്‍ ഒഴിവുണ്ട്. സമാനമായതോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നും വിരമിച്ച 62 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി രണ്ടിനകം ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസര്‍കോട് – 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 

അധ്യാപകരുടെ ഒഴിവ്

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിഎബിഎം വിഭാഗത്തില്‍ ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 27ന് രാവിലെ 10ന് കോളേജില്‍ നടക്കും. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും എംബിഎയും/പിജിഡിബിഎയും  ഉള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 0467 2211400

പ്രോജക്ട് ഓഫീസര്‍

അലര്‍ജി രോഗങ്ങള്‍ക്കുള്ള ഹോമിയോ ചികിത്സയില്‍ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫീസറെ(എം ഡി) നിയമിക്കും. അഭിമുഖം ജനുവരി 28 ന് രാവിലെ 11 ന് തേവള്ളി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഹോമിയോ) നടക്കും. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എച്ച് എം എസും, എം ഡി(ഹോമിയോ)യും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷനും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

സപ്പോര്‍ട്ടിങ് സ്റ്റാഫ്

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സപ്പോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കുന്നു. 750 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും എംപ്ലോയബിലിറ്റി സെന്ററുകളില്‍ ജോലി ചെയ്ത്  മുന്‍പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായ പരിധി: 21-35. താത്പര്യമുള്ളവര്‍ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 29ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഫോണ്‍: 0483 – 2734737.

എസ്.സി/ എസ്.ടി പ്രമോട്ടര്‍ നിയമനം

നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസിനു കീഴിലെ  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെ ഒഴിവുള്ള എസ്.ടി. പ്രമോട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ചാലിയാര്‍, എടക്കര, മൂത്തേടം ഗ്രാമപഞ്ചായത്തുകളിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമാണ്  നിയമനം.

ചാലിയാര്‍ പഞ്ചായത്തില്‍ മൂന്ന് ഒഴിവുകളും ബാക്കിയുള്ളവയില്‍ ഓരോ ഒഴിവുകളുമാണുള്ളത്. ചാലിയാര്‍, എടക്കര, മൂത്തേടം, തൃക്കലങ്ങോട്, എടവണ്ണ ഗ്രാമപഞ്ചായത്തുകളിലെയും മഞ്ചേരി നഗരസഭയിലെയും സ്ഥിരതാമസക്കാരായ 25 വയസ്സിനും 50 വയസിനും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമേ നിയമനത്തിന് അര്‍ഹതയുള്ളൂ.

യോഗ്യത: എട്ടാം ക്ലാസ്. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡ്  സഹിതം ജനുവരി 30ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍  വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന്  ഹാജരാകണം.  

ഇടുക്കി ജില്ലയിലെ പട്ടികജാതി വികസന വകുപ്പ് കാമാക്ഷി, മരിയാപുരം, ചിന്നക്കനാല്‍ പഞ്ചായത്തുകളിലേക്ക് എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി  ഇടുക്കി കളക്‌ട്രേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് ജനുവരി 29 ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി/ പ്ലസ് ടു പാസ്സായവരുമായ താത്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്. എസ്. എല്‍. സി യും, ഉയര്‍ന്ന പ്രായപരിധി 50 വയസും, കൂടാതെ ഇവര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

താത്പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തന പരിചയം സംബന്ധിച്ച ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറി  നല്‍കുന്ന സാക്ഷ്യപത്രം,  തദ്ദേശ സ്വയംഭരണം സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള റസിഡന്റ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന സമയത്ത് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. നേരത്തെ ഈ ഓഫീസില്‍ അപേക്ഷ തന്നവരും പുതിയ അപേക്ഷയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 1 ന് രാവിലെ 10 ന് നടക്കും.  ബി.ടെക് അഗ്രികള്‍ച്ചറല്‍/സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  

ഫോണ്‍ 04935 240298, 9526593275.

ഇന്‍സ്ട്രക്ടര്‍ നിയമനം

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജനുവരി 29ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. എംബിഎ/ബിബിഎയും രണ്ടു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിജിഇറ്റിയില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനം ലഭിച്ചിട്ടുള്ള രണ്ടു വര്‍ഷ പരിചയമുള്ള ബിരുദമോ ഡിപ്ലോമയുമാണ് യോഗ്യത.

ഫോണ്‍: 04931 222932.

ടെക്നീഷ്യൻ താല്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ടെക്നീഷ്യൻ (ബയോടെക്നോളജി) താല്കാലിക നിയമനത്തിന് ഫെബ്രുവരി എട്ടിന്  ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എം.എസ്‌സി/ ബി.എസ്‌സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത (വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന). വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക്  1.30ന്  പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

This image has an empty alt attribute; its file name is cscsivasakthi.gif

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

Related Articles

Back to top button
error: Content is protected !!
Close