വനിതാ ഹോം ഗാര്‍ഡ്സ് റിക്രൂട്ട്മെന്റ്
കൊച്ചി: കേരള ഹോംഗാര്‍ഡ്സ് ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 30-ന് മുമ്പായി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സ്സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസിനുമിടയില്‍ പ്രായമുളള 10-ാം ക്ലാസ് പാസായിട്ടുളള വനിതകള്‍ക്ക് അപേക്ഷിക്കാം.
10-ാം ക്ലാസ് പാസായവരുടെ അഭാത്തില്‍ ഏഴാം ക്ലാസുകാരെ പരിഗണിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുളളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്ഡ്സില് അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം.
പ്രതിദിനം 765 രൂപ വേതനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുളള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും.
ഫോണ്‍ 0484-2207710, 9497920154.
മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ
എൻഎച്ച്എം കേരള റിക്രൂട്ട്മെന്റ് 2020│1603 സ്റ്റാഫ് നഴ്സ് എംഎൽഎസ്പി ഒഴിവുകൾ
ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ
കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021
കരസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.
മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021
സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം
AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ