Uncategorized
Trending

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-16/11/2021

ഓവർസിയറെ നിയമിക്കുന്നതിന്

കോലഞ്ചേരി: തിരുവാണിയൂർ ഗ്രാമപ്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവഹണത്തിന് കരാറടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ മൂന്നുവർഷ പോളിടെക്നിക് അലെങ്കിൽ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ പാസായിരിക്കണം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയത്തിന്‍റെയും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ സഹിതം നവംബർ 23-ന് വൈകീട്ട് നാലിന് മുമ്പായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് മോട്ടിവേറ്റര്‍ താത്കാലിക നിയമനം

കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയില്‍ കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ റ്റി.എസ് കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെയും 27 പ്രോജക്ട് മോട്ടിവേറ്റര്‍മാരെയും താത്കാലികമായി നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 22 ന് മുന്‍പായി മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തുരുവനന്തപുരം-695 009. ഫോണ്‍- 0471-2450773.

കൺസൾട്ടന്റ് ഒഴിവ്

പീച്ചി: കേരള വനഗവേഷണസ്ഥാപനത്തിൽ റീജണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സിൽ സീനിയർ കൺസൾട്ടന്റിന്റെ താത്‌കാലിക ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവർഷം വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണപദ്ധതിയാണ്. 18-ന് രാവിലെ 11-ന്‌ കേരള വനഗവേഷണസ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണസ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

എൻജിൻ ഡ്രൈവർ തസ്തികയിൽ ഒഴിവ്

കാക്കനാട് : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ . നിയമാനുസൃത വയസ്സിളവ് അനുവദനീയം.സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസയോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം.  എൻജിൻ ഡ്രൈവർ ഫസ്റ്റ് ക്ലാസ് ലൈസൻസ് വേണം

വിവരാവകാശ കമ്മിഷണർ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  നിശ്ചിതയോഗ്യതയുള്ള അപേക്ഷകർ നവംബർ 20 ന് വൈകുന്നേരം 5 ന് മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ നൽകണം.  വിശദവിവരങ്ങൾ www.gad.kerala.gov.in ൽ ലഭ്യമാണ്.

സീനിയർ കൺസൾട്ടന്റ് നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുണ്ട്.  ഇതിനായുള്ള   വാക്ക് ഇൻ ഇന്റർവ്യൂ 18 ന് രാവിലെ 11 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.  ഫോൺ: 0487-2690100.

ട്രസ്റ്റി  നിയമനം

കുന്നത്തൂര്‍മേട് ബാലികുളംബ ഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും, www.malabardevaswom.kerala.gov.in ലും ലഭിക്കും.

This image has an empty alt attribute; its file name is cscsivasakthi.gif

Related Articles

Back to top button
error: Content is protected !!
Close