Uncategorized
Trending

തീവണ്ടി സര്‍വീസ് നാളെ മുതല്‍; സംസ്ഥാനത്ത് വണ്ടികളുടെ സമയക്രമം അറിയാം

ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ തീവണ്ടി സർവീസ് പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കേരളത്തിൽനിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയിൽവേ അറിയിച്ചു. ടിക്കറ്റുകൾ ഓൺലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകൾ വഴിയും ബുക്ക് ചെയ്യാം.

കോവിഡ് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കുകയുള്ളു. മാസ്ക് ധരിച്ചെത്തുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകുവെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. അതേസമയം, സമ്പൂർണ ലോക്ക്ഡൗണായതിനാൽ ഞായറാഴ്ചകളിൽ ടിക്കറ്റ് കൗണ്ടർ തുറക്കില്ല.

തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരം

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും).
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (02082):തിരുവനന്തപുരത്തുനിന്ന് പകൽ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).
തിരുവനന്തപുരം-ലോകമാന്യ തിലക് (06346):തിരുവനന്തപുരത്തുനിന്ന് പകൽ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകിൽനിന്ന് പകൽ 11.40ന് (എല്ലാദിവസവും).
എറണാകുളം ജങ്ഷൻ-നിസാമുദീൻ മംഗള എക്സ്പ്രസ് (02617):എറണാകുളത്തുനിന്ന് പകൽ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനിൽനിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷൻ-നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284):എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളിൽ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളിൽ നിസാമുദീനിൽനിന്ന് രാത്രി 9.35ന്.
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്ഷൻ (06302):പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകൽ 7.45 മുതൽ സർവീസ് ആരംഭിക്കും.
എറണാകുളം ജങ്ഷൻ-തിരുവനന്തപുരം (06301):പ്രതിദിന പ്രത്യേക തീവണ്ടി പകൽ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗർകോവിൽ (02627):പ്രതിദിന സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച പകൽ ആറുമുതൽ സർവീസ് ആരംഭിക്കും. മടക്കം പകൽ മൂന്നിന് നാഗർകോവിലിൽനിന്ന് പുറപ്പെടും.

സ്റ്റോപ് ക്രമീകരണം

  • തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി.
  • തിരൂർ സ്റ്റോപ് നിലനിർത്തി.
  • എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close