Uncategorized
Trending

കേരളത്തിലെ നിരവധി പഞ്ചായത്തുകളിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

Project Assistant in Panchayats

This image has an empty alt attribute; its file name is join-whatsapp.gif

എടക്കര: ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ േപ്രാജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 30-ന് വൈകുന്നേരം അഞ്ചിനു മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04931 -275229.

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തിലേക്ക്‌ പ്രോജക്ട്‌ അസിസ്റ്റൻറിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. പ്രായപരിധി: 2021 ജനുവരി ഒന്നിന്‌ 18-നും 30-നും ഇടയിൽ. നവംബർ 22-ന് തിങ്കളാഴ്ച വൈകീട്ട് മൂന്നിനകം അപേക്ഷിക്കുക. ഫോൺ: 0490 2430700.

പരവൂർ:പൂതക്കുളം പഞ്ചായത്തിൽ ധനകാര്യകമ്മിഷന്റെ സഹായത്താൽ നടപ്പാക്കുന്ന വികസനപദ്ധതികളുടെ ജിയോ ടാഗിങ്, ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ ബിൽ തയ്യാറാക്കൽ എന്നിവയ്ക്കായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

സാങ്കേതികവിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്നുവർഷ ഡി.സി.പി, ബിസിനസ് മാനേജ്‌മെന്റോടുകൂടിയ ഡി.സി.എ, ബിരുദവും ഡി.സി.എ.യും, ബിരുദവും പി.ജി.ഡി.സി.എ.യും തുടങ്ങിയവയാണ് യോഗ്യത.

പ്രായപരിധി: 18-30. 30-ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്തിൽ ദിവസവേതനത്തിന് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വിവരങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

വാടാനപ്പള്ളി: പഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട്‌ അസിസ്റ്റൻറിനെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 22. ഫോൺ: 0487-2600257.

പെരുമണ്ണ: പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബർ 29-ന് രാവിലെ 11-ന്‌ പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. യോഗ്യത: ഡി.സി.പി./ഡി.സി.ബി.എം. അല്ലെങ്കിൽ ബിരുദവും ഒരുവർഷത്തെ ഡി.സി.എ./ പി.ജി.ഡി.സി.എ. പ്രായം: 18-നും 30-നും മധ്യേ. ഫോൺ: 0495 2431880.

പാലക്കാട്‌: പെരുമാട്ടി ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോ ടാറിങ്‌ നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ്‌ പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമായി പ്രോജക്ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു.

നിശ്ചിതയോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികൾ 16-നകം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും പഞ്ചായത്ത്‌ ഓഫീസിൽ ഹാജരാക്കണം. 18-ന്‌ രാവിലെ 11-ന്‌ പഞ്ചായത്തോഫീസിൽ കൂടിക്കാഴ്ച നടക്കും. ഫോൺ: 04923 232226.

പാങ്ങോട്: പാങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ നിർമാണപ്രവൃത്തികളുടെ ജിയോടാഗിങ് നടത്തുന്നതിനും ബില്ലുകൾ ഇ-ഗ്രാമസ്വരാജ് പോർട്ടലിൽ തയ്യാറാക്കുന്നതിനും ദിവസവേതനാടിസ്ഥാനത്തിൽ േപ്രാജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ബിസിനസ് മാനേജ്‌മെന്റ്, അല്ലെങ്കിൽ ബിരുദവും ഡി.സി.എ.യോ പി.ജി.ഡി.സി.എ.യോ വേണം. 23-ന് മുൻപ് അപേക്ഷിക്കണം. അഭിമുഖം 25-ന് രാവിലെ 11-ന്.

നെന്മാറ: നെന്മാറ ഗ്രാമപ്പഞ്ചായത്ത് ഗ്രാന്റ് വിനിയോഗം പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രായം 18നും 30നും ഇടയിൽ.

നിശ്ചിതയോഗ്യതയുള്ളവർ ബയോഡേറ്റ സഹിതം 25-ന് പത്തുമണിക്ക് പഞ്ചായത്തോഫീസിൽ കൂടിക്കാഴ്ചക്കെത്തണം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31-03-2022 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 19 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് വാക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അരിപ്പാലം: പൂമംഗലം ഗ്രാമപ്പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഫണ്ട് വിനിയോഗത്തിനായി ഇ- ഗ്രാമസ്വരാജ് പോർട്ടൽ ജിയോ ടാഗിങ്ങിനും മറ്റു അനുബന്ധ പ്രവൃത്തികൾക്കുമായി പ്രോജക്ട്‌ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമിക്കുന്നു. അപേക്ഷകർ 23-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ, സെക്രട്ടറി, പൂമംഗലം ഗ്രാമപ്പഞ്ചായത്ത്, പി.ഒ. അരിപ്പാലം, തൃശ്ശൂർ -680688 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: 0480 2860210.

പുനലൂർ: ഏരൂർ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതികപരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ത്രിവത്സര കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ/കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്‌ ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ ജയിച്ചവർക്ക് അപേക്ഷിക്കാം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമയോ പോസ്റ്റ് ഗ്രാജ്വേഷൻ ഡിപ്ലോമയോ ജയിച്ചിരിക്കണം. പ്രായം: 2021 ജനുവരി ഒന്നിന് 18-നും 30-നും മധ്യേ. പട്ടികവിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവുണ്ട്. പൂരിപ്പിച്ച അപേക്ഷ 22-ന് വൈകീട്ട് അഞ്ചിനുള്ളിൽ ലഭിക്കണം.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട്‌ അസിസ്റ്റന്റിന്റെ താത്‌കാലിക നിയമനം നടത്തും. യോഗ്യത: സംസ്ഥാന സാങ്കേതികപരീക്ഷാ കൺട്രോളർ/സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.

അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ്‌ ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.

അപേക്ഷ 26-ന് വൈകീട്ട് മൂന്നിനുമുൻപായി ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നൽകണം.

This image has an empty alt attribute; its file name is join-whatsapp.gif

Tags

Related Articles

Back to top button
error: Content is protected !!
Close