SCHOLORSHIPS
Trending

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പ്രവാസി മലയാളികളുടെ മക്കള്‍ക്ക്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് തുടക്കമായി.

രണ്ട് വർഷമെങ്കിലും കുറഞ്ഞത് വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മേൽപറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണ് ആനുകൂല്യം ലഭിക്കുക.

തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നോർക്ക റൂട്ട്സിന്റെ ഇൻഷ്വറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം.

ബിരുദാനന്തര ബിരുദ കോഴ്സുകൾ (ആട്സ്/സയൻസ് വിഷയങ്ങളിൽ), എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്/ബി.എ.എം.എസ്/ബി.ഫാം/ ബി.എസ്സി.നഴ്സിങ്/ബി.എസ്സി.എം.എൽ.റ്റി. എൻജിനീയറിങ്/അഗ്രിക്കൾച്ചർ/ വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 2019-20 അധ്യയന വർഷം ചേർന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക.

സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത.

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും, ആട്സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കിയവർക്കുമായിരിക്കും
പ്രാഫഷണൽ ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കായിരിക്കും സ്കോളർഷിപ്പിന് അർഹത.

അപേക്ഷ ഫോറം

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.orgൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, 3-ാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ നവംബർ 30 നകം ലഭിക്കണം.
കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), കൂടാതെ 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്ന നമ്പറിലും ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close