Uncategorized
Trending

അർദ്ധസർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവുകൾ

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോയിന്റ് ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ), മാനേജർ (മെറ്റീരിയൽ), ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ), പർച്ചേസ് ഓഫീസർ തസ്തികകളിൽ ഓരോ സ്ഥിരം ഒഴിവുകളുണ്ട്. പബ്ലിസിറ്റി ഓഫീസർ, ഫാക്കൽറ്റി തസ്തികകളിൽ ഒരോ താത്കാലിക ഒഴിവുമുണ്ട്. വിവിധ മാനേജർ തസ്തികകളിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).


അംഗീകൃത സർവകലാശാല ബിരുദവും ഇൻസ്്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ കോസ്റ്റ്സ് ആന്റ് വർക്സ് അക്കൗണ്ടന്റന്റ്സ് ഓഫ് ഇന്ത്യയിലോ അംഗത്വവും  മാനേജിരിയൽ മേഖലയിൽ 15 വർഷം പ്രവൃത്തി പരിചവുമാണ്  ജോയിന്റ് ജനറൽ മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. ശമ്പളം 91,800-1,75,200 രൂപ.


അസിസ്റ്റന്റ് മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും  12 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 81,700-1,68,600 രൂപ.
മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 76,000- 1,43,700 രൂപ.


ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽ) തസ്തികയിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും എട്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 55,700- 1,32,300 രൂപ.
പർച്ചേസ്  ഓഫീസർ തസ്തകയിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 36 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).  ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റ്/ സപ്ലെചെയിൻ മാനേജ്മെന്റിൽ എം.ബി.എ/ പി.ജി ഡിപ്ലോമയും ആറ് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 47,300- 1,19,100 രൂപ.
പബ്ലിസിറ്റി ഓഫീസർ തസ്തികയിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).  സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ജേണലിസത്തിൽ പി.ജി ഡിപ്ലോമ, പി.എച്ച്.ഡി എന്നിവയും ജേണലിസത്തിൽ 10 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 25,000 രൂപ.


ഫാക്കൽറ്റി ഒഴിവിൽ പ്രായപരിധി 2020 ജനുവരി ഒന്നിന് 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എം, പി.എച്ച്.ഡി/ എംഫിലും (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന) അഞ്ച് വർഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യത.


അപേക്ഷകർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയിമെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയുടെ എൻ.ഒ.സി ഹാജരാക്കണം.

This image has an empty alt attribute; its file name is cscsivasakthi.gif

ഐ‌ഒ‌സി‌എൽ ജെ‌ഇ‌എ റിക്രൂട്ട്മെന്റ് 2021: ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കുക


റെയിൽ‌വേ ബി‌എൽ‌ഡബ്ല്യു അപ്രന്റിസ് 2021 വിജ്ഞാപനം: 374 ഐടിഐ, ഐടിഐ ഇതര സീറ്റുകൾ യോഗ്യത പരിശോധിക്കുക,തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളും വിശദാംശങ്ങളും

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

Related Articles

Back to top button
error: Content is protected !!
Close