Uncategorized

ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു & വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു

  • കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
  • ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത.
  • കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
  • നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയം വേണം.


വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്ക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ലഭിക്കണം.

  • വിശദാംശം www.kspconline.in ൽ ലഭിക്കും.
  • ഇ-മെയിൽ:[email protected].
  • ഫോൺ: രജിസ്ട്രാർ:9446474632, മാനേജർ:8086572454.

വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവ്

കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ വഴി തൃശൂർ ജില്ലയിൽ ആരംഭിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻസ് ഹോമി (എൻട്രി ഹോം)ലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


ഹോം മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 25 വയസ് പൂർത്തിയായിരിക്കണം. 22,500 രൂപയാണ് പ്രതിമാസ വേതനം.


ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലും എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി പി.ജി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 16,000 രൂപയാണ് പ്രതിമാസ വേതനം.


കെയർ ടേക്കർ തസ്തികയിൽ പ്ലസ് ടു ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.


സൈക്കോളജിസ്റ്റ് (പാർട്ട് ടൈം, ആഴ്ചയിൽ രണ്ട് ദിവസം) തസ്തികയിൽ സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. 12,000 രൂപയാണ് പ്രതിമാസ വേതനം.


കുക്ക് തസ്തികയിൽ അഞ്ചാം ക്ലാസ്, സമാന തൊഴിൽ പരിചയം വേണം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.


ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ എൽ.എൽ.ബി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം.


സെക്യൂരിറ്റി(രാത്രി മാത്രം) തസ്തികയിൽ എസ്.എസ്.എൽ.സി, തൊഴിൽ പരിചയം അഭികാമ്യം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂർത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം.


ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ അഞ്ചാം ക്ലാസ്സ് ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 20 വയസ് പൂർത്തിയാകണം. 9,000 രൂപയാണ് പ്രതിമാസ വേതനം.

Address

Ramavarmapuram, Thrissur
Phone:0487-2337794
Email: [email protected]


ബി‌എസ്‌എഫ് ഗ്രൂപ്പ് ബി & സി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം, പാരാമെഡിക്കൽ, വെറ്ററിനറി സ്റ്റാഫ് തസ്തികകളിൽ 110 ഒഴിവുകൾ

ISRO-LPSC റിക്രൂട്ട്‌മെന്റ് 2021 – 160 ഗ്രാജുവേറ്റ് അപ്രന്റിസ്, ഡിപ്ലോമ അപ്രന്റിസ് ഒഴിവുകൾ

സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവാം :

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 55 അസിസ്റ്റന്റ് തസ്തികകളിൽ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021, 350 നാവിക്, യാന്ത്രിക് ഒഴിവുകൾ

ഇന്ത്യൻ ആർമി സോൾജിയർ ജിഡി റിക്രൂട്ട്മെന്റ് 2021 – വനിതാ മിലിട്ടറി പോലീസ് ഒഴിവുകൾ !!

Related Articles

Back to top button
error: Content is protected !!
Close