Uncategorized

കുടുബശ്രീ സിഡിഎസ്സുകളില്‍ അക്കൗണ്‍ന്റുമാരെ നിയമിക്കുന്നു

ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കില്‍ കുമളി, വണ്ടിപ്പെരിയാര്‍, കട്ടപ്പന ബ്ലോക്കില്‍ കട്ടപ്പന മുനിസിപ്പാലിറ്റി, അയ്യപ്പന്‍കോവില്‍, ഇടുക്കി ബ്ലോക്കില്‍ അറക്കുളം, വാത്തിക്കുടി, ഇളംദേശം ബ്ലോക്കില്‍ വെള്ളിയാമറ്റം, ദേവികുളം ബ്ലോക്കില്‍ ഇടമലക്കുടി എന്നീ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്‍ന്റായി തെരഞ്ഞെടുക്കുന്നതിന് ബ്ലോക്ക് അടിസ്ഥാനത്തില്‍, അയല്‍ക്കൂട്ട അംഗം/കുടുംബാംഗമോ ആയവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍


1.    അപേക്ഷക(ന്‍) സി.ഡി.എസ് ഉള്‍പ്പെടുന്ന ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം.


2.    അപേക്ഷക(ന്‍) കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗത്തിന് മുന്‍ഗണന നല്‍കും.


3.    അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.


4.    അക്കൗണ്ടിങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. (സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/സഹകരണ സംഘങ്ങള്‍ / സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിങില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). അംഗീകൃത ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.  


20 നും 35 നും മദ്ധ്യേ (2021 ജൂലൈ 1 ന്) പ്രായമുള്ളവര്‍ ആയിരിക്കണം. കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്‍ന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കുന്നതിന് പ്രായപരിധി ബാധകമല്ല.

ഒഴിവുള്ള സി ഡി എസ്സുകളുടെ വിലാസം

  • അറക്കുളം  – കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, അറക്കുളം  ഗ്രാമപഞ്ചായ   ത്ത്.മൂലമറ്റം-685 589
  • കട്ടപ്പനമുനിസിപ്പാലിറ്റി- കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, കട്ടപ്പന 
  • അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്- കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്,  അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്, മാട്ടുക്കട്ട 685507
  • കുമളി – കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, കുമളി  ഗ്രാമപഞ്ചായത്ത്. കുമളി – 685 509
  •  വണ്ടിപ്പെരിയാര്‍- കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, വണ്ടിപ്പെരിയാര്‍  ഗ്രാമപഞ്ചായത്ത്., വണ്ടിപ്പെരിയാര്‍ – 685 533
  • വാത്തിക്കുടി- കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത്., മുരിക്കാശ്ശേരി-685604
  • ഇടമലക്കുടി – കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, ഇടമലക്കുടി ഗ്രാമപഞ്ചായത്ത്., മാട്ടുപ്പെട്ടി -685 616
  • വെള്ളിയാമറ്റം- കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്., പന്നിമറ്റം – 685 588

നിയമന രീതി– ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍

തെരഞ്ഞെടുപ്പ് രീതി –
 
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

  • എഴുത്തുപരീക്ഷയ്ക്ക് 80 മാര്‍ക്കും,
  • അഭിമുഖത്തിന് – 20 മാര്‍ക്കും (ആകെ 100 മാര്‍ക്ക്).  


പരീക്ഷാ സിലബസ്:-

  • അക്കൗണ്ടിംഗ് -30 മാര്‍ക്ക്,
  • ഇംഗ്ലീഷ്-10 മാര്‍ക്ക്,
  • മലയാളം-10 മാര്‍ക്ക്,
  • ജനറല്‍ നോളേജ് – 10 മാര്‍ക്ക്,
  • ഗണിതം – 10 മാര്‍ക്ക്,
  • കുടുംബശ്രീ സംഘടനാ സംവിധാനത്തെക്കുറിച്ചും കുടുംബശ്രീ പ്രോഗ്രമിനെക്കുറിച്ചു മുള്ള അറിവ് – 10 മാര്‍ക്ക്.


പരീക്ഷ സമയം – 90 മിനിട്ട് .പരീക്ഷാ ഹാളില്‍ അര മണിക്കൂര്‍ മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകേണ്ടതാണ്.  


ഒരു മാര്‍ക്ക് വീതമുള്ള 80 ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.


ചോദ്യപേപ്പര്‍ – മലയാളത്തില്‍ ആയിരിക്കും. ഭാഷാ ന്യൂനപക്ഷ മേഖലകളില്‍ തമിഴ്/കന്നട ഭാഷകള്‍ ഉപയോഗിക്കാം.    

ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം


1.    അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. (മാതൃക അനുബന്ധം-9)
2.    അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13/08/2021  വൈകുന്നേരം 5.00 മണിവരെ.
3.    ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതാണ്.
4.    പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഇടുക്കു ജില്ലയുടെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
5.    പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം.
6.    അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.
7.    അക്കൗണ്ടന്റ് ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ  സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ 2021 ആഗസ്റ്റ് 13 മുമ്പായി സമര്‍പ്പിക്കണം.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം.


8.    കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം എന്നിവ www.kudumbashree.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2021 സെപ്റ്റംബര്‍  നാലിനായിരിക്കും എഴുത്തുപരീക്ഷ. 2021 ആഗസ്റ്റ് 30 മുതല്‍ ഹാള്‍ ടിക്കറ്റ് കുടുംബശ്രീ വെബ്സെറ്റില്‍ ലഭ്യമാകും.
    
അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം-

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, 
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല
പിന്‍കോഡ് -685602 ടെലിഫോണ്‍ 04862 -232223

This image has an empty alt attribute; its file name is cscsivasakthi.gif

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ് ഒഴിവുകൾ :

കേരള പി‌എസ്‌സി സ്റ്റാഫ് നഴ്സ് ഗ്രേഡ്-II റിക്രൂട്ട്‌മെന്റ് 2021:

25271 ഒഴിവുകളുമായി SSC ജിഡി കോൺസ്റ്റബിൾ വിജ്ഞാപനം വന്നു

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ LD ക്ലർക്ക്, സ്റ്റോർ കീപ്പർ, കുക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ വിവിധ തസ്‌തികകളിൽ ഒഴിവുകൾ

സതേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് 2021 – 128 ഹൗസ് കീപ്പിങ്ങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, മറ്റ് ഒഴിവുകൾ

എസ്എസ്ബി ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 :

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 5,000 ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2021: 6100 ഒഴിവുകൾ

ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021 – കോൺസ്റ്റബിൾ, എ.എസ്.ഐ, മെക്കാനിക് ഒഴിവുകൾ

Tags

Related Articles

Back to top button
error: Content is protected !!
Close