COVID-19
Trending

കൊറോണ വൈറസ് പ്രതിരോധം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 260 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. പദ്ധതിയില്‍ അംഗങ്ങളായ 9,60,000 ഓളം തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

തൊഴിലാളികള്‍ക്ക് 2500 രൂപ മുതല്‍ 5000 രൂപ വരെ ധനസഹായം ലഭിക്കും. ധനസഹായത്തിനു പുറമെ പലിശ രഹിത വായ്പകളും അംഗങ്ങള്‍ക്ക് ലഭ്യമാകും. പദ്ധതിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം വരെയുള്ള പെന്‍ഷന്‍ നല്‍കും.

വായ്പ ആവശ്യമുള്ളവര്‍ ഐഡി കാര്‍ഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ -മെയില്‍ വഴി അയക്കേണ്ടതാണ്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ടേബിൾ 1 വിഭാഗത്തിൽപ്പെട്ട സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് ബസ്സ് തൊഴിലാളികൾക്ക് 5000 രൂപ വീതവും

ടേബിൾ 2 വിഭാഗത്തിൽപ്പെട്ട ഗുഡ്സ് വെഹിക്കിൾ തൊഴിലാളികൾക്ക് 3500 രൂപ വീതവും

ടേബിൾ 3 വിഭാഗത്തിൽപ്പെട്ട ടാക്സി കാർ, ഓമ്നി വാൻ തൊഴിലാളികൾക്ക് 2500 രൂപ വീതവും

ടേബിൾ 4 വിഭാഗത്തിൽപ്പെട്ട ആട്ടോറിക്ഷാ , ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ വീതവും തിരിച്ചടയ്ക്കേണ്ടാത്ത വായ്പയായി അനുവദിക്കുന്നതാണ്.

കേരള ആട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം തിരിച്ചടക്കേണ്ടാത്ത വായ്പയായി അനുവദിക്കുന്നതാണ്.

വായ്പ ആവശ്യമുള്ളവർ ID കാർഡ്, അവസാനം അംശാദായം അടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് ഇ-മെയിൽ മുഖേന അയയ്ക്കേണ്ടതാണ് എന്ന വിവരം ബോർഡ് ചെയർമാൻ അഡ്വ. MS സ്കറിയ അറിയിച്ചു.

അറ്റാച്ച് ചെയ്യേണ്ട രേഖകൾ ?

? നിശ്ചിത
മാതൃകയിലുള്ള
അപേക്ഷ
? അംഗത്വ കാർഡ്
? ആധാർ കാർഡ്
? ബാങ്ക് പാസ്ബുക്ക്
? അവസാനം ഒടുക്കിയ
രസീത് അല്ലെങ്കിൽ
ക്ഷേമനിധി
പാസ്ബുക്കിന്റെ
പ്രസക്ത ഭാഗം.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രഖ്യാപിച്ച തിരിച്ചടക്കേണ്ടാത്ത വായ്പ ( non refundable advance) ക്കുള്ള
അപേക്ഷ E- Mail വഴി മാത്രം അപേക്ഷിക്കേണ്ടത്.

? രജിസ്റ്റർ ചെയ്തവർ അവരുടെ സ്വന്തം ജില്ലയിലെ മെയിൽ ഐഡി യിൽ മാത്രം അപേക്ഷ അയക്കുക.

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

[email protected]

E mail ചെയ്യുമ്പോൾ ? താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
???

? അപേക്ഷയും മേൽ പരാമർശിച്ച അനുബന്ധ രേഖകളും അറ്റാച്ച് ചെയ്തുവെന്ന് ഉറപ്പ് വരു ത്തിയത്തിന് ശേഷം മാത്രം send ചെയ്യുക.

? അപേക്ഷ പൂർണ്ണമായും പൂരിപ്പിക്കുകയും ഒപ്പ് വെക്കുകയും ചെയ്യുക.

? അറ്റാച്ച് ചെയ്യുന്ന രേഖകൾ വ്യക്തമായി വായിക്കാവുന്നതാണ് എന്ന് ഉറപ്പു വരുത്തുക.

? E mail – subject ഫീൽഡിൽ അപേക്ഷകന്റെ പേര്, തൊഴിലാളി കോഡ് , Covid – 19 എന്നീ വിവരങ്ങൾ ചേർക്കുക.

ഉദാ :- JANEESH K.V. – KMT/08/AW/ 000123 – COVID -19.

? ഒരു തൊഴിലാളി വിവിധ കാറ്റഗറി വാഹനങ്ങളിൽ ജോലി ചെയ്തിട്ടുള്ള പക്ഷം നിലവിൽ ജോലി ചെയ്യുന്ന കാറ്റഗറിയിൽ ലഭിച്ച തൊഴിലാളി കോഡിൽ മാത്രം അപേക്ഷിക്കുക. ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും അയക്കരുത്.

❌ 60 വയസ്സ് പൂർത്തിയാക്കിയവർ , റീഫണ്ട് അപേക്ഷ സമർപ്പിച്ചവർ, മറ്റു ക്ഷേമനിധിയിൽ അംഗത്വമുള്ള വർ, അപേക്ഷിക്കാൻ അർഹരല്ല.

അപേക്ഷാ ഫോം : ഇവിടെ ക്ലിക്ക് ചെയ്യുക

       ????

Related Articles

Back to top button
error: Content is protected !!
Close