EDUCATION

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ -2022 അപേക്ഷകൾ ക്ഷണിച്ചു.

തിരുവനന്തപുരം: എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലേയും 2022-23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും . കേരളത്തിലെ 14 ജില്ലകളിലെയും കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ് അപേക്ഷാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in/main.php എന്ന വെബ് സൈറ്റിലൂടെ 26. ജൂലൈ.2022 മുതൽ 04. ഓഗസ്റ്റ്.2022 വൈകുന്നേരം 5.00 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ
🔗👇🏻 https://cee.kerala.gov.in/main.php എന്ന വെബ്ലൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : +916238803583

Related Articles

Back to top button
error: Content is protected !!
Close