Uncategorized

ഇ-പോസ് മെഷീന്‍ ക്രമീകരണം: റേഷൻ കടകൾക്ക് മൂന്നിനും നാലിനും അവധി

തിരുവനന്തപുരം : റേഷൻ കടകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും മേയ് മൂന്നിനും(ഞായർ) നാലിനും(തിങ്കൾ) അവധിയായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അതോടൊപ്പം തന്നെ മെയ് മാസത്തെ അഞ്ചാം തീയതി മുതൽ ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഞായർ,തിങ്കൾ ദിവസങ്ങളിൽ അവധിയായിരിക്കും. ദേശീയ റേഷൻ പോർട്ടബിലിറ്റിയുമായി ബന്ധപ്പെട്ട് ഇ- പോസ് മെഷീനിൽ ക്രമീകരണം വരുത്തുന്നതിനാലാണ് അവധി. ഭക്ഷ്യധാന്യമോ സാനിറ്റൈസറോ കൊണ്ടുവന്നാൽ തിങ്കളാഴ്ച ഇവ ശേഖരിക്കാനായി തുറക്കാം. റേഷൻ വിതരണം പാടില്ല.

ഇനി മുതല്‍ റേഷന്‍ കിട്ടണമെങ്കില്‍ ഇപോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിരല്‍ പതിപ്പിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കുന്നത്. സൗജന്യ അരി വിതരണത്തിന് വിരല്‍ പതിക്കുന്നത് ഒഴിവാക്കിയിരുന്നു.

വിരല്‍ പതിപ്പിക്കുന്നതിന് മുമ്ബ് എല്ലാവരും സാനിട്ടെസര്‍ ഉപയോഗിക്കണം. ഇതിന് ആവശ്യമായ സാനിട്ടെസര്‍ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close