Uncategorized

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: 2021 മുതൽ എല്ലാം ഓഫീസുകളും ഇ- ഓഫീസ്

* ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് ഓൺലൈനായി അപേക്ഷിക്കാം
* ലൈസൻസ് സംബന്ധമായ സേവനങ്ങൾ ഓൺലൈനിൽ
* പുകപരിശോധന ഏകീകൃത സോഫ്റ്റ്വെയറിൽ


മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഇന്നു (ജനുവരി 1) മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും.

ആധുനിക കാലഘട്ടത്തിന് അനുസരിച്ചുള്ള പദ്ധതികളിലൂടെ പൗരൻമാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പുവരുത്തുകയാണ് സർക്കാരെന്ന് ഗതാഗത മന്ത്രി  എ.കെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൻ പറഞ്ഞു.

  • ലൈസൻസ് പുതുക്കൽ,
  • മേൽവിലാസം മാറ്റൽ,
  • ഡ്യൂപ്ലിക്കേറ്റ് എടുക്കൽ,
  • അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ ഫീസിനൊപ്പം തപാൽ ചാർജ്ജ്്അടയ്ക്കുന്നതോടെ പുതിയ ലൈസൻസ് വീട്ടിലെത്തും.

ഇനി മുതൽ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളിൽ മാത്രം നേരിട്ട് ഹാജരായാൽ മതി.

സാരഥി സോഫ്റ്റ് വെയറിൽ ചേർത്തിട്ടുള്ള ലൈസൻസുകൾക്ക് വ്യക്തമായ കാഴ്ച/ മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ ഹിയറിംഗ്  ആവശ്യമില്ല.

ടാക്സ് ടോക്കണും പെർമിറ്റും ഓൺലൈനായി പ്രിന്റ് എടുക്കാം.


പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലൈസൻസ് പുതുക്കാം. ഇതിനായി  അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഫീസടച്ചാൽ മതി.

ഇന്റർനാഷണൽ ഡ്രൈവിംഗ്് പെർമിറ്റിന്  വിദേശത്തെ അംഗീകൃത ഡോക്ടർമാരിൽ കാഴ്ച/മെഡിക്കൽ ഫിറ്റ്നസ് പരിശോധന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസൻസ്, വിസ, പാസ്പോർട്ട് മുതലയാവ) ഓൺലൈനായി  അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം.

ഇന്നുമുതൽ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓൺലൈൻ സംവിധാനം നിർബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാകും നൽകുക.

കൂടാതെ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ വാഹനിലും, പരിവാഹൻ ആപ്ലിക്കേഷനിലും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ ലേണേഴ്സ് ലൈസൻസ്  ടെസ്റ്റ്് വിജയകരമായതിനെ തുടർന്ന് ഇത് തുടരും.

നാല് ലക്ഷത്തോളം പേരാണ് ഓൺലൈൻ ടെസ്റ്റിൽ ഇതുവരെ വിജയിച്ചത്.

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ മന്ത്രി സെക്രട്ടേറിയറ്റ് വളപ്പിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. അനേർട്ട് മുഖേന കരാറടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ 26 ഇലക്ട്രിക്ക് വാഹനങ്ങൾ എത്തിച്ചത്.

LATEST JOB lINKS

<script>
This image has an empty alt attribute; its file name is cscsivasakthi.gif

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

എൻ‌എച്ച്‌എം കേരള റിക്രൂട്ട്‌മെന്റ് 2020│1603 സ്റ്റാഫ് നഴ്‌സ് എം‌എൽ‌എസ്‌പി ഒഴിവുകൾ

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020, അസി. കമാൻഡന്റ് ഒഴിവുകൾ ജനറൽ ഡ്യൂട്ടി (ജിഡി) 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close