Uncategorized

ശിവശക്തി ഡിജിറ്റൽ സേവ-CSC-കേരള-തൊഴിൽ അറിയിപ്പുകൾ 29/09/2020

ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; അഭിമുഖം ഏഴിന്

ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10 ന് നടക്കും.

– .

കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം

കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക്:  www.kel.co.in സന്ദർശിക്കുക. ഇമെയിൽ: [email protected].

ക്യാമ്പ് ഫോളോവര്‍മാരെ ആവശ്യമുണ്ട്

അരീക്കോട് കാറ്റ്സ് ക്യാമ്പിന് കീഴിലുളള വിവിധ ഡിറ്റാച്‌മെന്റ് ക്യാമ്പുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളളോവര്‍ മാരെ ആവശ്യമുണ്ട്.  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

59 ദിവസത്തേക്ക് 660 രൂപ ദിവസവേതന അടിസ്ഥാനത്തിലാണ്   നിയമനം. 

കോഴിക്കോട് റൂറല്‍ ഏ ആര്‍ ക്യാമ്പിൽ കുക്ക്, വാട്ടര്‍ കരിയര്‍ തസ്തികകളിലേക്ക് ഒക്ടോബര്‍  അഞ്ചിന് കൂടിക്കാഴ്ച നടത്തും.  

കരാര്‍ നിയമനം

കൊച്ചി: വനിത ശിശു വികസന വകുപ്പിനു കീഴിലുളള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്റിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗയതയുളള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുളള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (ഒന്ന്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കേസ് വര്‍ക്കര്‍ (രണ്ട്) എം.എസ്.ഡബ്ലിയു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കൗൺസിലർ (ഒന്ന്) എം.എ സൈക്കോളജി, കൗണ്‍സിലിംഗില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഐ.ടി സ്റ്റാഫ് (ഒന്ന്) ബിരുദവും കമ്പ്യൂട്ടര്‍/ഐ.ടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉളളവരായിരിക്കണം.

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍ (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം (ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരാകണം).

സെക്യൂരിറ്റി ഗാര്‍ഡ് (രണ്ട്) എസ്.എസ്.എല്‍.സി പ്രവൃത്തി പരിചയം.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ഒക്‌ടോബര്‍ എട്ടിനു വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് കളക്ടറേറ്റിനു താഴത്തെ നിലയിലുളള എറണാകുളം വനിതാ സംരക്ഷണ ഓഫീസ് കാര്യാലയത്തില്‍ ലഭ്യമാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

അറ്റന്റര്‍  ഒഴിവ്

കാസർഗോഡ്: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികയിലെ ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

സ്റ്റോര്‍ അസിസ്റ്റന്റിന്റ് ഒഴിവ്

കാസർഗോഡ്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ അസിസ്റ്റന്റിന്റ് താത്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍സിയും ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലോ രജിസ്ട്രേഡ് ആയ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍  മരുന്ന് എടുത്ത് കൊടുത്ത് മൂന്ന് വര്‍ഷത്തെ പരിചയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 19 നകം ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

കരാര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പ്- ലൈംഗിക അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് പുനരധിവാസവും പുനരേകീകരണവും നല്‍കുന്നതിനായി  നിര്‍ഭയ സെല്ലിന്റെ കീഴി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.

  • എം.എസ്.ഡബ്ല്യു/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
  • ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.  01.01.2020 ന് 36 വയസ്സ് കവിയാന്‍ പാടില്ല.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2020 ഒക്‌ടോബര്‍ 10 ന് വൈകിട്ട്  അഞ്ച് മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസ്, വെങ്ങന്നൂര്‍ പി.ഒ, തൊടുപുഴ, പിന്‍ 685608 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായോ, 04862200108 എന്ന ഫോണ്‍നമ്പരിലോ ബന്ധപ്പെടാം.

ശരണബാല്യം  റസ്‌ക്യൂ ഓഫീസര്‍, ഓആര്‍സി പ്രൊജക്ട് അസിസ്റ്റന്റ്  അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം റസ്‌ക്യൂ ഓഫീസര്‍ , ഓആര്‍സി പദ്ധതി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. 

യോഗ്യത: 

ശരണബാല്യം – റസ്‌ക്യൂ ഓഫീസര്‍ – എം. എസ് ഡബ്ല്യു.  കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസം 18,000  രൂപ ഹോണറേറിയം, യോഗ്യത  പ്രായം 30 വയസ്സ് കവിയരുത്.

  ഓ ആര്‍ സി പദ്ധതി –  ഓ ആര്‍ സി പ്രൊജക്ട് അസിസ്റ്റന്റ് –  അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരവണം.  പ്രതിമാസം 21,850  രൂപ ഹോണറേറിയം, യോഗ്യത എംഎസ്ഡബ്ല്യു / അംഗീകൃത ബിഎഡ് ബിരുദം/    ബിരുദവും ഓആര്‍സിയ്ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും.  പ്രായം 40 വയസ്സ് കവിയരുത്.

താല്പര്യമുള്ളവര്‍ വിദ്യാഭ്യസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം  ഒക്‌ടോബര്‍ ഏഴിന്  വൈകീട്ട് അഞ്ചിനകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില ,സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ  അപേക്ഷ എത്തിക്കണം. 

ഫോണ്‍ : 04952378920.  

Related Articles

Back to top button
error: Content is protected !!
Close