Uncategorized

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തൃശൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മെഡിക്കൽ ലാബ് ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. നിശ്ചിത യോഗ്യതമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ജൂലൈ 29 ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തണം.

അഭിമുഖത്തിന് വരാൻ താൽപര്യമുളളവർ ജൂലൈ 28 ന് 0487-2366643 നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വിആര്‍ഡിഎല്‍ ലാബിലെ ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് ഐ.സി.എം.ആര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 25000 രൂപ.

യോഗ്യതകള്‍ – സര്‍ക്കാര്‍ അംഗീകൃത ബി എസ് സി എം എല്‍ ടി/ഡിഎംഎല്‍ടി സെറോളജിയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ  പ്രവൃത്തി പരിചയം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, എം.എസ്.ഓഫീസ്, വിന്‍ഡോസ്, ലിനക്സ്, ഐ.ഒ.എസ്, ഡാറ്റാ എന്‍ട്രി എന്നിവയില്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന മെയിലിലേക്ക് ജൂലൈ 24 നകം അയക്കണം.

പ്രായപരിധി 35 വയസ്സ്. ഫോണ്‍ : 0495 2350216, 2350200.

Related Articles

Back to top button
error: Content is protected !!
Close