Uncategorized
Trending

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകൾ-30/09/2020

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്‌ടോബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം 10.30ന് ഹാജരാകണം.

ബി എഡ് ടീച്ചര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്ടില്‍ ബി എഡ്(സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) ടീച്ചര്‍ തസ്തികയില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.


സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. സപെഷ്യല്‍ എഡ്യൂക്കേഷന്‍ ഫോര്‍ ലേണിംഗ് ഡിസ്എബിലിറ്റിയില്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.

യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.

ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; അഭിമുഖം ഏഴിന്

ഐ എച്ച് ആര്‍ ഡി യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ ഏഴിന് രാവിലെ 10 ന് നടക്കും. യോഗ്യത – ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഫസ്റ്റ് ക്ലാസ്സ്,

സര്‍ക്കാര്‍ അംഗീകൃത പി ജി ഡി സി എ. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി എത്തണം.

അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ നിയമനം

കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആറ് വരെ സ്വീകരിക്കും.

അപേക്ഷകൾ ഇ-മെയിൽ ആയും നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in 

അക്കൗണ്ടന്റ് ഒഴിവ്

സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയിൽ അക്കൗണ്ടന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

27,550 രൂപയാണ് വേതനം. ബി.കോമും ടാലിയും കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

സർക്കാർ ഓഫീസുകളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ബയോഡേറ്റ സഹിതമുളള അപേക്ഷ 15നകം അഡ്മിനിസ്‌ട്രേറ്റർ, സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിൽ കോപ്ലക്‌സ്, നാലാംനില, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ: 0471-2334262. ഇ മെയിൽ:  [email protected].  

Related Articles

Back to top button
error: Content is protected !!
Close