ഇലക്ട്രീഷ്യൻ നിയമനം
സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ രണ്ട് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ, ഈഴവ എന്നീ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു.
ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന ഇലക്ട്രീഷ്യൻ യോഗ്യതയും വിജയകരമായി പൂർത്തിയാക്കിയ അപ്രന്റിസ് സർട്ടിഫിക്കറ്റും, ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം.
വയസ്സ് 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.
മാനന്തവാടി: ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഇലക്ട്രീഷന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. ടീ ഫാക്ടറിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ യോഗ്യതയുള്ള 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റയും വിശദ വിവരങ്ങളും 15 ദിവസത്തിനുള്ളില്‍ സബ് കളക്ടര്‍, മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അപേക്ഷിക്കാം. ഫോണ്‍ 9048320073.