Uncategorized

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

മലപ്പുറം

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന അങ്കണവാടികളില്‍  വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.  അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസായവരും  ഹെല്‍പ്പര്‍ എസ്.എസ്.എല്‍.സി പാസാവാത്തവരും  എഴുതുവാനും വായിക്കുവാനും അറിയുന്നവരുമായിരിക്കണം.

താത്പര്യമുള്ളവര്‍ ജൂലൈ 31ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് അരീക്കോട്, പി.ഒ അരീക്കോട്- 673639 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

അപേക്ഷ ഫോം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.

ഫോണ്‍: 0483: 2852939.


  മലപ്പുറം, മഞ്ചേരി നഗരസഭാ പരിധിയിലുള്ള അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം  നടത്തുന്നു. അപേക്ഷകര്‍ നഗരസഭകളില്‍ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാത്തവരുമായിരിക്കണം.

 താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 25ന് വൈകീട്ട് മൂന്നിനകം ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം (അര്‍ബന്‍) മുണ്ടുപറമ്പ് പി.ഒ, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം.

അപേക്ഷ ഫോം മലപ്പുറം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് , നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0483: 2730950

കണ്ണൂര്‍

കല്ല്യാശ്ശേരി അഡീഷണല്‍  കാര്യാലയ പരിധിയിലെ ചെറുതാഴം, മാട്ടൂല്‍, മാടായി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരെ നിയമിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 വര്‍ക്കര്‍ എസ് എസ് എല്‍ സി/തത്തുല്യ യോഗ്യത പാസായവരും ഹെല്‍പ്പര്‍ എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.  എസ് എസ് എല്‍ സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.  

അപേക്ഷയുടെ മാതൃക കല്ല്യാശ്ശേരി അഡീഷണല്‍ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലും ലഭിക്കും.  ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകം കല്ല്യാശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് ഓഫീസ്, എരിപുരം, പി ഒ പഴയങ്ങാടി, 670303 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  

ഫോണ്‍: 0497 2930190

Related Articles

Back to top button
error: Content is protected !!
Close