Uncategorized

സംരംഭക വായ്പയ്ക്ക് അപേക്ഷിക്കാം:പരമാവധി അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കും

കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ അഫിലിയേഷൻ ലഭിച്ച പട്ടികജാതി സഹകരണ സംഘങ്ങൾക്ക് ഉല്പാദന സേവന മേഖലകളിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ധനസഹായം നൽകും. 

  • കൃഷി
  • പ്രാദേശിക ചെറുകിട മാലിന്യ നിർമാർജ്ജന യൂണിറ്റുകൾ
  • ആയുർവേദ കേന്ദ്രങ്ങൾ, നാടൻ ഭക്ഷണശാലകൾ
  • കരകൗശല ഗാർഹിക ഉത്പന്നങ്ങൾ
  • ഭക്ഷ്യ ഉത്പന്നങ്ങൾ
  • ടൂറിസം അധിഷ്ഠിത സേവനങ്ങൾ
  • വനിതാ ഓട്ടോറിക്ഷാ സർവീസ്,
  • വസ്ത്രനിർമ്മാണ/ അലക്ക് യൂണിറ്റുകൾ എന്നീ മേഖലകളിൽ വനിതകളുടെ സംരംഭങ്ങൾ
  • യുവാക്കളുടെ മറ്റു സ്റ്റാർട്ടപ്പുകൾ 

എന്നിവർക്ക് മുൻഗണന.

പട്ടികജാതി സഹകരണ സംഘങ്ങൾ നേരിട്ടോ അംഗത്വമുള്ള വനിതകൾ, യുവാക്കൾ എന്നിവരുടെ സ്വാശ്രയ ഗ്രുപ്പുകൾ വഴിയോ ഉല്പാദന സേവന പദ്ധതികൾ ഏറ്റെടുക്കുന്നതിന് പരമാവധി നാല് വർഷത്തെ കാലയളവിൽ എട്ട് ശതമാനം പലിശ നിരക്കിൽ ഗുണഭോക്താക്കൾക്ക് വായ്പ ലഭിക്കും. 

നിലവിൽ ലാഭകരമായുള്ള യൂണിറ്റുകൾക്ക് ധനസഹായത്തിനും അപേക്ഷിക്കാം.

താല്പര്യമുള്ളവർ വിശദമായ പദ്ധതി നിർദ്ദേശം സഹിതം അവരവർക്ക് അംഗത്വമുള്ള പ്രാഥമിക പട്ടികജാതി സഹകരണ സംഘങ്ങളുമായി ബന്ധപ്പെടണം.

 ഒരു പ്രാഥമിക പട്ടികജാതി സഹകരണ സംഘം ശുപാർശ ചെയ്തു സമർപ്പിക്കുന്ന വിവിധ പദ്ധതി നിർദ്ദേശങ്ങൾക്കായി പരമാവധി അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കും.

പട്ടികജാതി സംഘങ്ങൾ വായ്പ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ശുപാർശയോടെ സെപ്തംബർ 15ന് മുമ്പ് ഫെഡറേഷൻ ഓഫീസിൽ സമർപ്പിക്കണം. 

വായ്പാ അപേക്ഷാഫോം, അനുബന്ധ രേഖകളുടെ മാതൃക, വായ്പാ നിബന്ധനകൾ എന്നിവ www.sctfed.com ൽ നിന്നോ തിരുവനന്തപുരം പേരൂർക്കടയിലുള്ള ഫെഡറേഷൻ ഓഫീസിൽ നിന്ന് നേരിട്ടോ ലഭിക്കും.  

ഫോൺ: 0471 2433850, 2433163, 9496994263.

Related Articles

Back to top button
error: Content is protected !!
Close