Uncategorized

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ കമ്മ്യൂണിറ്റി ഓർഗനൈസർ ഒഴിവ് & ഓണ്‍ലൈന്‍ സഹായി; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃശ്ശൂർ: കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വടക്കാഞ്ചേരി, ഇരിങ്ങാലക്കുട നഗരസഭകളിൽ കമ്മ്യൂണിറ്റി ഓർഗനൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ കുടുബാംഗങ്ങളായ വനിതകളായിരിക്കണം അപേക്ഷകർ.

താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680 003 എന്ന വിലാസത്തിൽ ജൂലൈ നാലിനകം നൽകണം.

ഫോൺ: 0487 2362517.

കണ്ണൂര്‍: ഓണ്‍ലൈന്‍ സഹായി; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ ഒന്നിന്

പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പി എസ് സി രജിസ്ട്രേഷന്‍ തുടങ്ങിയവയ്ക്കുമായി ഐ ടി ഡി പി ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാറടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായിമാരെ നിയമിക്കുന്നു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ), ഇംഗ്ലീഷ് മലയാളം ടൈപ്പ്റൈറ്റിങ്ങുമാണ് യോഗ്യത.

 പ്രായം 18 നും 36 നും ഇടയില്‍.  

താല്‍പര്യമുള്ള പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖ, അവരവര്‍ താമസിക്കുന്ന പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിക്കുന്ന നോണ്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ ഒന്നിന് രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 ഫോണ്‍: 0497 2700357.

Related Articles

Back to top button
error: Content is protected !!
Close