ഐ ടി ഐ യില്‍ ഇൻസ്ട്രക്റ്ററായി അപേക്ഷിക്കാം
ദേശമംഗലം ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എൻ ടി സി /എൻ എ സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഓഫീസിൽ ജനുവരി 11ന് രാവിലെ 11ന് സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും 2 കോപ്പികളും സഹിതം ഇൻ്റർവ്യൂവിന് ഹാജരാകണം.
ദേശമംഗലം ഗവ. ഐ. ടി. ഐയിൽ എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ എംബിഎ, ബിബിഎ അല്ലെങ്കിൽ
സോഷ്യോളജി/സോഷ്യൽ വെൽഫെയർ / എക്കണോമിസ് ബിരുദം, 2 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഐ ടി ഐ. ഓഫീസിൽ ജനുവരി 11ന് ഉച്ചയ്ക്ക് 2ന് സർട്ടിഫിക്കറ്റിൻ്റെ ഒറിജിനലും 2 കോപ്പികളും സഹിതം ഇൻ്റർവ്യൂവിന് ഹാജരാക്കണം.
ഫോൺ: 04884-279944
കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ്് പ്രോഗ്രോമിംഗ് അസിസ്റ്റന്റ്, ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കും.
കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദമോ, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമള്ളവര്ക്ക് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രോമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഫിറ്റര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/ എഞ്ചിനീയറിങ് ബിരുദമോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് സിവില്‍ ഡ്രാഫ്റ്റ്മാന് തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04672-230980.
കുറ്റിക്കോല്‍ ഗവ ഐ ടി ഐ യില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് 12.30 ന് ഐ ടി ഐ യില്‍ നടക്കും.
ഫോണ്‍: 04994 206200
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കുളള ഇന്റര്‍വ്യൂ ജനുവരി 11 രാവിലെ 11ന് നടക്കും.
യോഗ്യത – ഫിറ്റര്‍ ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 04868 272216
മസഗോൺ ഡോക്കിൽ അവസരം:എട്ടാം ക്ലാസ്+ഉയർന്ന യോഗ്യത
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ
എൻഎച്ച്എം കേരള റിക്രൂട്ട്മെന്റ് 2020│1603 സ്റ്റാഫ് നഴ്സ് എംഎൽഎസ്പി ഒഴിവുകൾ
ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ
കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021
കരസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.
മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021
സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം
AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ