TEACHER

ഗസ്റ്റ് അധ്യാപക നിയമനം & സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂര്‍ : തലശ്ശേരി ഗവ.കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.  

ബിരുദാനന്തര ബിരുദവും നെറ്റ്/പി എച്ച് ഡി യും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.  

അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍  ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

 താല്‍പര്യമുള്ളവര്‍ ജൂലൈ 21 ന്  രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 9947196918.

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സ്പീച്ച് തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത – ഓഡിയോ വെര്‍ബല്‍ തെറാപ്പിയില്‍ പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ ബിഎഎസ്എല്‍പിയും ആര്‍സിഐ രജിസ്ട്രേഷനും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഇ മെയില്‍, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 24 ന് വൈകീട്ട് അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അയക്കണം.

ആവശ്യപ്പെടുന്ന മുറയ്ക്ക് മുഖാമുഖത്തിന് ഹാജരാകണം.

വിശദ വിവരങ്ങള്‍ക്ക് 0495 2350205.

Related Articles

Back to top button
error: Content is protected !!
Close