TEACHER

ഗസ്റ്റ് അധ്യാപക/അധ്യാപക/ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്.

എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം നാലിനകം യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം www.cet.ac.in  ൽ വിവരങ്ങൾ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2515564.

ആയുർവേദ അധ്യാപക തസ്തികയിൽ കരാർ നിയമനം

തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ കായചികിത്സ, പ്രസൂതി തന്ത്ര വകുപ്പുകളിൽ ഒരു അധ്യാപക തസ്തിക ഒഴിവുണ്ട്. ഇതിലേക്കുളള താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കരാർ കാലാവധി ഒരു വർഷം.ആയുർവേദത്തിലെ കായചികിത്സ, പ്രസൂതിതന്ത്ര ഇവയിൽ ബിരുദാനന്തര ബിരുദവും, എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.

പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റയും, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.

ചീഫ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ആർ.ഐ.എൽ.റ്റി, രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ നിലവിൽ ഒഴിവുളള ചീഫ് ഇൻസ്ട്രക്ടർ തസ്തികയിൽ സർക്കാർ ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ സർക്കാർ ഹൈസ്‌കൂൾ അദ്ധ്യാപകർ / ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻസ്ട്രക്ടർ തുടങ്ങി സമാന തസ്തികയിൽ ജോലി ചെയ്യുന്ന, കുറഞ്ഞത് 12 കൊല്ലത്തെ ഗ്രാജുവേറ്റ് സർവീസിലുളളവർക്കും നിശ്ചിത ഫോറത്തിൽ അപേക്ഷിക്കാം.

അപേക്ഷ സെപ്റ്റംബർ 15ന് മുൻപ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരം, അപേക്ഷാഫോറം എന്നിവ 

Related Articles

Back to top button
error: Content is protected !!
Close