NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകൾ-01/10/2020

ജൂനിയർ റസിഡന്റ് താത്കാലിക ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഒഴിവുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് എട്ട് വരെ അപേക്ഷിക്കാം.  വിശദവിവരങ്ങൾക്ക്: www.gmckollam.edu.in

പാരിപ്പള്ളി മെഡിക്കല്‍ കോളജ്; താത്കാലിക നിയമനം

കൊല്ലം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ എട്ട്. വിശദ വിവരങ്ങള്‍  www.gmckollam.edu.in     സൈറ്റില്‍ ലഭിക്കും

വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30നും

 നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഒക്ടോബര്‍ ആറിന് രാവിലെ 10.30നും

ജി.എന്‍.എം നഴ്‌സ് തസ്തികയില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30നുമാണ് ഇന്റര്‍വ്യു നടക്കുക.

ഡി.റ്റി.പി ഓപ്പറേറ്റര്‍ തസ്തികയിലെ ഇന്റര്‍വ്യു ഒക്ടോബര്‍ 12ന് രാവിലെ 10.30നും നടക്കും.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വേണം),

നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവ സഹിതം കിഴക്കേക്കോട്ട,        പഴവങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം.

യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കാത്ത ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുപ്പിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474266.

ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ നിയമനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുളള ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും  രാത്രികാലങ്ങളിലും ലഭ്യമാക്കുന്നതിനുമായി  ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍മാരെ  നിയമിക്കുന്നു.

പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയുമാണ് നിയമിക്കുന്നത്.

എസ്.എസ്.എല്‍.സി യോഗ്യതയും 25 നും 50നും മധ്യേ പ്രായവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ ഒക്ടോബര്‍ ആറിനു രാവിലെ 10.30ന്
കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസില്‍ നടക്കും. 

രാത്രികാലങ്ങളിലും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയാകും.

പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍,ഹെല്‍ത്ത് പ്രൊമോട്ടര്‍, ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ എന്നീ തസ്തികളില്‍ മുന്‍പരിചയമുളളവര്‍ക്കും നഴ്‌സിംഗ്,  പാരമെഡിക്കല്‍  കംപ്യട്ടര്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഫോൺ: 04828 202751

തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്.

കൂടിക്കാഴ്ച ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അഗ്രികള്‍ച്ചറല്‍ വിഷയത്തില്‍ ബി ടെക് ആണ് യോഗ്യത.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

കൗണ്‍സിലര്‍ നിയമനം

പാലക്കാട്: ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി സെന്ററില്‍ കൗണ്‍സിലറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്. ഡബ്ല്യൂവാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷ അയക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

ദേവസ്വം ബോർഡ് പാർട്ട് ടൈം ശാന്തി: അഭിമുഖം 19 മുതൽ

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാർക്കുള്ള എൻ.സി.എ വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം 19, 20, 21 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും.

 ഇന്റർവ്യൂ മെമ്മോ തപാൽ മാർഗ്ഗം അയക്കും.  ഉദ്യോഗാർത്ഥികൾ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത,  പരിചയം, ജാതി, സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ 12ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം.  

ഇന്റർവ്യൂവിന് അവയുടെ അസ്സൽ സഹിതം ഹാജരാകണം.  പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും മറ്റു പിന്നാക്ക സമുദായത്തിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം.  

സർട്ടിഫിക്കറ്റുകൾ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം

ഗവ: ആയുർവേദ കോളേജ്: കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്രവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒൻപതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദേ്യാഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം രാവിലെ 10.30ന്  ഹാജരാകണം.  

Related Articles

Back to top button
error: Content is protected !!
Close