TEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-25/12/2020

പ്രിൻസിപ്പാൾ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ജനവരി 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഫോൺ: 0471-2737246.

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് എം.എസ്‌സി മാത്തമാറ്റിക്‌സിൽ കുറഞ്ഞത് 55 ശതമാനം മാർക്കും നെറ്റുമാണ് യോഗ്യത.

(നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കൂടുതൽ മാർക്കുള്ള എം.എസ്‌സിക്കാരെയും പരിഗണിക്കും.) ഉദ്യോഗാർഥികൾ 29ന് രാവിലെ പത്തിന് എഴുത്ത് പരീക്ഷക്കും കൂടികാഴ്ചക്കും ഹാജരാകണം. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടു വരണം.

ഫോൺ: 0487 2333290.

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 30ന്

തലശ്ശേരി, ചൊക്ലി സർക്കാർ കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂ 30ന് രാവിലെ 11ന് കോളേജിൽ നടക്കും.

ഗസ്റ്റ് അധ്യപക ഒഴിവ്

കിനാനൂര്‍ കരിന്തളം ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ്  കോളേജില്‍   പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകപഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടവര്‍ക്ക് ഡിസംബര്‍ 30 ന്  രാവിലെ 11.30ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

ഫോണ്‍ 0467-2235955 

അധ്യാപക നിയമനം


കണ്ണൂര്‍: ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ജേര്‍ണലിസം അധ്യാപകരുടെ താല്‍കാലിക ഒഴിവുണ്ട്.

താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് രാവിലെ 10.30ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  യു ജി സി നിബന്ധനപ്രകാരമുള്ള യോഗ്യത ആവശ്യമാണ്.  യു ജി സി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.  

ഫോണ്‍: 0497 2877600, 8547005059.

അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഡാമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ഡിസംബര്‍ 27ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.

ഫോണ്‍ 9400210189

താല്‍ക്കാലിക നിയമനം

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍/ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായം- 2020 ജനുവരി ഒന്നിന് 20 നും 35നും മധ്യേ ആയിരിക്കണം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം, എംപ്ലോയബിലിറ്റി സെന്റര്‍, മോഡല്‍ കരിയര്‍ സെന്റര്‍, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍, കൗശല്‍ കേന്ദ്ര, മറ്റു സമാന സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും കൗണ്‍സിലര്‍/ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ നേടിയ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം 2021 ജനുവരി അഞ്ചിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04972700831.

അധ്യാപകനിയമനം

കണ്ണൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ  കീഴിലുള്ള നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ് എന്നിവയാണ് യോഗ്യത.  ഹയര്‍സെക്കണ്ടറി റിട്ടയേര്‍ഡ് അധ്യാപകരെയും പരിഗണിക്കും താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 28ന് രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട്  മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍:0497-2871789.

സൈക്കോളജി അപ്രന്റീസ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് വെല്‍ബീയിംഗ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30ന് ഉച്ചക്ക് 1.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖം 30ന്

തലശ്ശേരി ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ 30ന്  രാവിലെ 11.30ന്. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍  ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതയായി കണക്കാക്കും.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 30ന്

കിനാനൂര്‍ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഈ വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ്  വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്‌ട്രേഷന്‍ നമ്പറും സഹിതം ഡിസംബര്‍ 30ന് രാവിലെ 11.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യു ജി സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.

ഫോണ്‍  0467 2235955

ട്രസ്റ്റി നിയമനം

 കോഴിക്കോട് കേളുക്കുട്ടി ഭണ്ഡാര മൂര്‍ത്തി ക്ഷേത്രത്തിലെ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 15 ന് വൈകീട്ട്  അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം

താത്കാലിക നിയമനം

എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള കെമിസ്ട്രി ലക്ചറര്‍ തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. എം എസ് സി, നെറ്റ്/എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ളവര്‍ ഡിസംബര്‍ 28 ന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ എത്തണം.

വിശദ വിവരങ്ങള്‍ 0474-2484068 നമ്പരില്‍ ലഭിക്കും.

സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസിലിംഗിലോ ഉള്ള യോഗ്യതയും, പ്രവൃത്തി പരിചയവും അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും, പകർപ്പുകളും സഹിതം 29ന് ഉച്ചക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ അഭിമുഖത്തിനെത്തണം.

കായചികിത്സാ വകുപ്പിൽ കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കായചികിത്സയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്ന് 10.30 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

സംസ്‌കൃതം: ഗസ്റ്റ് അധ്യാപക നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തിൽ അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ജനുവരി ആറിന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഒഴിവ്

കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യില്‍ വെല്‍ഡല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ രണ്ട് ഒഴിവുകള്‍ ഉണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വര്‍ഷത്തെ  പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 29-ന് രാവിലെ 11-ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 29 ന് 

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ്  എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍  ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക്  കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത : എംആര്‍എസി ട്രേഡില്‍ എന്‍ടിസി / എന്‍എസിയും മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

ഫോണ്‍  -0495 2377016 

ഗസ്റ്റ് അധ്യാപക അഭിമുഖം 28 ന്

മാനന്തവാടി ഗവ. കോളേജില്‍ 2020-21 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഡിസംബര്‍ 28 ന് രാവിലെ 10.30ന് അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുളള പാനലിലുള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാകാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽജോലി ഒഴിവ്

എറണാകുളം: ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജനുവരി ഒന്നിനു മുമ്പായി അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 35 വരെ. വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയും യോഗ്യതക്കു ശേഷം ഷിപ് ഡ്രാഫ്റ്റ്സ്മാൻ ആയി കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ / എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ / സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ട്രയിനിങ്ങ് ഉള്ളവരായിരിക്കണം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമയും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും ,ഫാക്ടറിയിലോ / പൊതുമേഖലാ സ്ഥാപനങ്ങളിലോ സേഫ്റ്റി യിൽ നാലു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

വിമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വിമണ്‍ വെല്‍ഫയര്‍ ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്. പ്രായപരിധി: 01.01.2020 ന് 35 വയസ് കവിയാന്‍ പാടില്ല. ശമ്പളം: 35,000 രൂപ (സമാഹൃത വേതനം). ഹ്യുമാനിറ്റീസ്/സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകള്‍ക്കായുള്ള പദ്ധതികളില്‍ പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടര്‍ പരിജഞാനം (എം.ഐ.എസ് പോര്‍ട്ടല്‍) വേണം. പ്രാദേശിക ഭാഷാജ്ഞാനം അഭിലഷണീയം.

നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. ആലപ്പുഴ ജില്ലയിലെ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്.

ലാബ് ടെക്നീഷ്യന്‍ ജീവനക്കാരെ നിയമിക്കുന്നു.

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ വിവിധ തസ്തികയിലേക്ക് ദിവസവേതനയടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. ലാബ് ടെക്നീഷ്യന്‍ ഒഴിവുകളുടെ എണ്ണം നാല്, ദിവസ വേതനം 459 രൂപ.

യോഗ്യത: കേരള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.എം. എല്‍.ടി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം, ലാബ് ടെക്നീഷ്യനായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം( സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും പ്രവര്‍ത്തിപരിചയം നേടിയവര്‍ക്ക് മുന്‍ഗണന).

അപേക്ഷകരുടെ പ്രായം 20നും 35നും ഇടയിലായിരിക്കണം. അപേക്ഷകര്‍, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം.

അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റെ പുറത്ത് തസ്തികയുടെ പേര് എഴുതണം. ദിവസവേതനമല്ലാതെ യാതൊരു ബത്തകള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതല്ല.

സൈക്കോളജി അപ്രന്റീസ്വാക്ക് ഇന്‍ ഇന്റര്‍വ്യു

മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം.  പ്രതിമാസം 17,600 രൂപ പ്രതിഫലം ലഭിക്കും.  താത്പര്യമുള്ളവര്‍ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29ന് രാവിലെ പത്തുമണിക്ക് കോളേജിലെത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.

അധ്യാപക നിയമനം; കൂടിക്കാഴ്ച്ച 30 ന്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ രസതന്ത്ര വിഭാഗം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഡിസംബര്‍ 30 ന് രാവിലെ 10.30 ന് നടക്കും. വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.വിശദ വിവരങ്ങള്‍ 0475-2228683 നമ്പരില്‍ ലഭിക്കും.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021

ഇന്റലിജൻസ് ബ്യൂറോ (ഐ ബി) റിക്രൂട്ട്മെന്റ് 2020: ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (ഐ ബി എസിഐഒ) ഗ്രേഡ് II / എക്സിക്യൂട്ടീവ്:


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2020, അസി. കമാൻഡന്റ് ഒഴിവുകൾ ജനറൽ ഡ്യൂട്ടി (ജിഡി) 02/2021

സൗത്ത് വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം:1004തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കാം

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് 2020 – വിവിധ സൂപ്രണ്ട് ഒഴിവുകൾ

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

കേരള പി‌എസ്‌സി വിജ്ഞാപനം – സൂപ്രണ്ടിനും മറ്റ് ഒഴിവുകൾക്കും അപേക്ഷിക്കുക | Rs. പ്രതിമാസം 35700-75600 ശമ്പളം

കേരള പി‌എസ്‌സി:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് : കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020

വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റിൽ കെയർടേക്കർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

AFCAT നോട്ടിഫിക്കേഷൻ 2021: ഓൺലൈൻ അപേക്ഷ, പരീക്ഷാ രീതി, സിലബസ്, ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close