TEACHER

പ്രൊജക്ട് എഞ്ചിനീയര്‍ , ഹോംഗാർഡ് & അധ്യാപക ഒഴിവ്

കാസർഗോഡ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍-3, ഐ ടി) ഒഴിവുണ്ട്.

ജൂലൈ 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kila.ac.in/careers

ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക്  ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും  വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍  നിന്നും ലഭിക്കും.

ഫോണ്‍ 04994231101 

കണ്ണൂര്‍

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ 2020-21 അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ അഞ്ചിനകം [email protected] ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്.

യോഗ്യരായവരില്‍ നിന്നും പാനല്‍ തയ്യാറാക്കുന്നതിനായുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ നടത്തും.തസ്തിക, യോഗ്യത, കൂടിക്കാഴ്ചയുടെ തീയതി എന്ന ക്രമത്തില്‍.


  സിവില്‍ എഞ്ചിനീയറിങ് – സിവില്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത – ജൂലൈ 12 ന് 10 മണി.


മെക്കാനിക്കല്‍ എഞ്ചിനീയറിങ്-വുഡ് ആന്റ് പേപ്പര്‍ ടെക്നോളജി – മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത – ജൂലൈ എട്ടിന് 10 മണി.


ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത – ജൂലൈ ഒമ്പത്  10 മണി.


ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത – ജൂലൈ 10 ന് 10 മണി.


ടെക്സ്‌റ്റൈല്‍ ടെക്നോളജി – ടെക്സ്‌റ്റൈല്‍ ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത – ജൂലൈ 11 രാവിലെ 10 മണി.  കൂടുതല്‍ വിവരങ്ങള്‍ gptckannur.ac.in ല്‍ ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് പേരാവൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

 ഫോണ്‍: 0490 2458650.

ഗണിത ശാസ്ത്ര അധ്യാപകന്‍

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗണിത ശാസ്ത്ര അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10.30 ന് നടക്കും.

പി എസ് സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ (55 ശതമാനം മാര്‍ക്കോടെ എം എസ് സി യും നെറ്റും) വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി അഭിമുഖത്തിന് ഹാജരാകണം.

Related Articles

Back to top button
error: Content is protected !!
Close