SCHOLORSHIPS

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകുന്നതിന് 2021 അധ്യയന വർഷത്തേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു.

  • ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
  • അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല.

നിലവിൽ ആരോഗ്യ ഹാനിക്കിടെയാക്കുന്ന ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സാക്ഷ്യപത്രം,

  • ആധാർ,
  • ബാങ്ക് പാസ്ബുക്ക്,
  • പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിന് സ്‌കൂളിലെ പ്രധാനാധ്യാപകർ നിന്നുള്ള സാക്ഷ്യപത്രം,
  • ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ഫോൺ നമ്പർ എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 19ന് 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകേണ്ടതാണ്.

മറ്റേതെങ്കിലും ഇനത്തില്‍ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല.

ഒരു രക്ഷിതാവിന്റെ ഒന്നിലധികം കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഒരു അപേക്ഷാ ഫോറം മതിയാവും. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

നിലവില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു വരുന്ന കുട്ടികള്‍ തുടര്‍ന്ന് പഠിക്കുന്നത് സംബന്ധിച്ച രേഖ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മതി.

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/ മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ /ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്നതാണ്

Related Articles

Back to top button
error: Content is protected !!
Close