ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് – സത്യവും മിഥ്യയും

സമൂഹ മാധ്യമങ്ങളിൽ വിവിധ സ്കോളർഷിപ്പുകളും ക്ഷേമ പദ്ധതികളും സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഒറ്റ മകളായ പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാസം 2000 രൂപ വിതം സ്കോളര്‍ഷിപ്പ് എന്നത്.
മാതാപിതാക്കളുടെ ഏക സന്താനം പെൺകുട്ടിയാണെങ്കിൽ സിബിഎസ്ഇ യും യുജിസി യും നൽകുന്ന രണ്ടുതരം ഒറ്റ പെൺകുട്ടി സ്കോളർഷിപ്പുകളാണ് നിലവിലുള്ളത്.
എന്നാൽ വാട്സ്ആപ്പിലും ഫേസ്ബുക്കിലും നടക്കുന്ന പ്രചരണങ്ങൾ ഈ രണ്ടു സ്കോളർഷിപ്പുകളുമായും യോജിക്കുന്നതല്ല.
വ്യാജപ്രചരണം
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)
ഒരു പെൺകുട്ടി മാത്രമുള്ള ആളുകളുടെ കുട്ടിക്ക് ഹൈസ്കൂൾ തലം തൊട്ട് ബിരുദാന്തര ബിരുദ കോഴ്നുകൾ വരെ പഠിക്കുവാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കോളർഷിപ്പാണിത്.
സവിശേഷതകൾ
മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും.
സ്കൂൾ കോളേജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും.
മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല.
സിബിഎസ്ഇ സ്കൂൾ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
//www.cbse.nic.in/newsite/scholar.html എന്ന വെബ് സൈറ്റിൽ guidlines and application forms/apply online എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകാം.
ഓൺലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിന്റ് എടുത്ത്…
Assistant Secretary (Scholarship) CBSE,Shiksha Kendra2,
Community Center, Preetvihar, Delhi 11009 2 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുക.
സമർപ്പിക്കേണ്ട രേഖകൾ
ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം.
ആധാർ കാർഡ്.
ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (കുട്ടിയുടെ പേരിൽ).
പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം.
നോട്ടറി അഫിഡവിറ്റ്.”
യഥാർത്ഥ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പുകൾ
1) CBSEയുടെ വെബ്സൈറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്കോളര്‍ഷിപ്പിന്റെ 2019ല്‍ പ്രസിദ്ധികരിച്ച യോഗ്യതയും സ്കോളര്‍ഷിപ്പ് തുകയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.
- CBSE ബോര്‍ഡില്‍ പഠിക്കുന്ന മാതാപിതാകള്‍ക്ക് ഒറ്റ മകളായ ക്ലാസ് XI, XIIലെ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം മാസം 500 രൂപ വിതം സ്കോളര്‍ഷിപ്പ് ലഭിക്കും.
- ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് CBSEയുടെ പത്താംക്ലാസ് പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടണം.
- പെണ്‍കുട്ടി തന്റെ മാതാപിതാവിന്റെ ഒരേയൊരു കുട്ടിയായിരിക്കണം. അതുപോലെ പത്താംക്ലാസ് വരെയുള്ള കുട്ടിയുടെ സ്കൂള്‍ ഫീസ് 1500 രൂപയെക്കാള്‍ കുറവായിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
2020-21 അധ്യയന വർഷത്തെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷൻ വന്നതിന് ശേഷം .
2) ബിരുദാനന്തര ബിരുദത്തിനായി സമാനമായ പദ്ധതി യുണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷന് (UGC) നൽകി വരുന്നുണ്ട്. ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിൻ്റെ വിശദാംശങ്ങൾ താഴെ നല്കുന്നു.
- വിദ്യാര്‍ഥിനി മാസ്റ്റെഴ്സ് അഥവാ ബിരുദാനന്തര ബിരുദ കോഴ്സില്‍ പഠിക്കുന്നതായിരിക്കണം.
- സഹോദരങ്ങളുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭിക്കില്ല.
- വിദ്യാര്‍ഥിനിയുടെ പ്രായം മുപ്പത് വയസിൽ കൂടാൻ പാടില്ല.
- വിദൂര വിദ്യാഭ്യാസം (ഡിസ്റ്റൻസ് എജുക്കേഷൻ) വഴി പഠനം നടത്തുന്ന വിദ്യാർത്ഥിനികള്‍ക്ക് ഈ പദ്ധതി ബാധകമല്ല.
- ഈ സ്കോളര്‍ഷിപ്പിന്റെ തുക നിലവിൽ പ്രതിമാസം 3100 രൂപയാണ്


ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ
മോമാ സ്കോളർഷിപ്പുകൾ – ഓൺലൈൻ അപേക്ഷ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
LATEST JOB lINKS

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക
മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ
നവോദയ വിദ്യാലയ സമിതി റിക്രൂട്ട്മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ
എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ
കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ
ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്
സ്കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം
ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ
BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ
എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്സി വിജ്ഞാപനം-2020
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020