കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-12/10/2020
ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത കണ്‍സര്‍വേഷനില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ പോസ്റ്റ് ഗ്രാജ്വേഷന്. ടൂ#ു ശമ്പള സ്കെയില്‍ 1500 രൂപ ദിവസവേതനം.
പ്രായം ഈഴവ 20-41 (നിയമാനുസൃത വയസിളവ് ബാധകം).
നിശ്ചിത യോഗ്യതയുളള ഈഴവ/തിയ്യ/ബില്ല മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.
ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്, കൊണ്ടോട്ടി, തുറക്കല്‍ പി.ഒ, പിന്: 673638 എന്ന വിലാസത്തില്‍ നല്‍കണം.
ഫോണ്‍: 0483: 2713315.
മെസഞ്ചർ തസ്തികയിൽ അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്തികയിൽ കാസർഗോഡ് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം. പ്രായം 25 വയസ്സിനും 45 വയസ്സിനും ഇടയിലായിരിക്കണം. ജില്ലയിലുടനീളം യാത്ര ചെയ്യേണ്ടി വരും.
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം ഒക്ടോബർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം,
ഓണ്‍ലൈന്‍ തൊഴില്‍ മേള
വയനാട് ജില്ലാ സ്കില്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അസാപും ലോജിസ്റ്റിക്സ് സെക്ടര്‍ സ്കില്‍ കൗണ്‍സിലും ചേര്‍ന്ന് ഓണ്‍ലൈന്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.
കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമനം.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 14 ന് നടക്കും. എട്ടാം തരം മുതല്‍ ഡിഗ്രി തലം വരെ യോഗ്യത വേണ്ട തസ്തികകളിലേക്ക് പ്രവേശനം ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999692,9495999620 നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്ട്രേഷന്: https://forms.gle/4feUmkpr1nWzHLjTA ലിങ്ക് സന്ദര്‍ശി ക്കുക
ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് കൂടിക്കാഴ്ച 15 ന്
പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയില്‍ ഒഴിവ്.
ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യാന്‍ താത്പര്യവും ആരോഗ്യവുമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ബയോഡാറ്റ സഹിതം ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്സി വിജ്ഞാപനം-2020
ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ
BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ
എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത