PSC
Trending

മാറ്റിവച്ച പരീക്ഷകൾക്ക് ശേഷം പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കൂ; പിഎസ്‍സി

പി.എസ്.സി. മാറ്റിവെച്ച പരീക്ഷകള്‍ക്കുശേഷം പുതിയ പരീക്ഷകളുടെ തീയതി

കോവിഡ്– 19: പിഎസ്‌സി ഇതുവരെ മാറ്റിവെച്ചത് 62 പരീക്ഷകൾ

കോവിഡ്–19 വ്യാപനത്തെ തുടർന്നു ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മേയ് 30 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചു.

മാർച്ചിൽ 7 പരീക്ഷകളാണ് നടത്താനിരുന്നത്. ഇതെല്ലാം മാറ്റി. ഏപ്രിൽ മാസത്തിൽ 12 പരീക്ഷകളും മേയിൽ 43 പരീക്ഷകളുമാണ് തീയതി തീരുമാനിച്ച ശേഷം മാറ്റിയത്.ഒഎംആർ, ഓൺലൈൻ, ഡിക്റ്റേഷൻ, എഴുത്തു പരീക്ഷകളെല്ലാം മാറ്റിയിട്ടുണ്ട്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സമയം, സ്ഥലം എന്നിവയും പുതിയ തീയതിക്കൊപ്പം വ്യക്തമാക്കും.

സ്കൂളുകൾ തുറക്കുന്നതുകൂടി കണക്കിലെടുത്തേ പുതിയ പരീക്ഷത്തിയതി നിശ്ചയിക്കാനാകൂ. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി. തയ്യാറാക്കിയിരുന്നത്.

ജൂൺ മുതലുള്ള കലണ്ടറാണ് പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് അടച്ചിടൽ അവസാനിച്ചശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്.

കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലായിൽ രണ്ടുദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. അതിന്റെ മാർക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാൻ അർഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതുവൈകുന്നതിനാൽ മുഖ്യപരീക്ഷ ജൂലായിൽത്തന്നെ നടത്താനാകുമോയെന്ന ആശങ്കയുണ്ട്. ഇതിന്റെ റാങ്ക്പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി. അറിയിച്ചിരുന്നു.

മാറ്റിവെച്ച പരീക്ഷകൾ താഴെ കൊടുക്കുന്നു. 

മാർച്ച്:

∙റിപ്പോർട്ടർ ഗ്രേഡ്–2 (മലയാളം),ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്.

∙പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യാ റിസർവ് ബറ്റാലിയൻ.

∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം.

ഏപ്രിൽ:

∙ഓഫ്സെറ്റ് മെഷീൻ ഒാപ്പറേറ്റർ ഗ്രേഡ്–2, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ്,

∙ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ആരോഗ്യം.

∙ഡെയറി ഫാം ഇൻസ്ട്രക്ടർ, ക്ഷീരവികസനം.

∙റിസർച് ഒാഫിസർ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്.

∙ടെക്നിക്കൽ അസിസ്റ്റന്റ്

അഗ്രോ മെഷിനറി കോർപറേഷൻ.

∙ജൂനിയർ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്.

∙മോട്ടർ ട്രാൻസ്പോർട് സബ് ഇൻസ്പെക്ടർ, പൊലീസ് (മോട്ടർ ട്രാൻസ്പോർട് വിഭാഗം).

മേയ്:

∙അസിസ്റ്റൻ് ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്.

∙അസി. സർജൻ, ആരോഗ്യം.

∙അസി. പ്രഫസർ ഫിസിക്കൽ മെഡിസിൻ, മെഡി.വിദ്യാഭ്യാസം.

∙ഫയർമാൻ, ഫയർ ആൻഡ് റസ്ക്യൂ സർവീസസ്.

∙സ്റ്റെനോഗ്രഫർ, ഇൻഡസ്ട്രിയൽ ഡവ. കോർപറേഷൻ.

∙കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്–2, വിവിധം.

∙റഫ്രിജറേഷൻ മെക്കാനിക്, ആരോഗ്യം.

∙ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), പട്ടികജാതി വികസനം.

∙ഇലക്ട്രീഷ്യൻ, ഫിലിം ഡവലപ്മെന്റ് കോർപറേഷൻ.

∙ഡ്രാഫ്ട്സ്മാൻ ഗ്രേഡ്–2/ഒാവർസിയർ, തുറമുഖം/സ്മോൾ ഇൻഡസ്ട്രീസ് ഡവ. കോർപറേഷൻ/ പൊതുമരാമത്ത്/ അഗ്രോ മെഷിനറി കോർപറേഷൻ/ ടൗൺ ആൻഡ് കൺട്രി പ്ലാനിങ്.

∙ട്രെയിനിങ് ഇൻസ്ട്രക്ടർ (ഡ്രാഫ്ട്സ്മാൻ സിവിൽ), പട്ടികജാതി വികസനം.

∙ഫുഡ് സേഫ്റ്റി ഒാഫിസർ, ഭക്ഷ്യസുരക്ഷ.

∙ടെക്നീഷ്യൻ ഗ്രേഡ്– 2(ഇലക്ട്രീഷ്യൻ), കോഒാപ്പ. മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ.

∙ഇലക്ട്രീഷ്യൻ, ഫാർമസ്യൂട്ടിക്കൽസ് കോർപറേഷൻഎപ്പെക്സ് കോഒാപ്പറേറ്റീവ് സൊസൈറ്റികൾ/ആയുർവേദ കോളജ്/അഗ്രികൾചറൽ ഡവ. ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ്/പിഎസ്‌സി.

∙മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്.

∙ഇലക്ട്രിക്കൽ വൈൻഡർ, ആരോഗ്യം.

∙സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്–2, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്.

∙ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ്–2, മെഡിക്കൽ വിദ്യാഭ്യാസം.

∙ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, മിനറൽസ് ആൻഡ് മെറ്റൽസ്.

Related Articles

Back to top button
error: Content is protected !!
Close