PSC

പിഎസ്‌സി അറിയിപ്പ്

കാറ്റഗറി നമ്പർ 326/2017 പ്രകാരം കേരള സംസ്ഥാന പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, വനം വകുപ്പിൽ കാറ്റഗറി നമ്പർ 165/2018 വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഒന്നാം എൻസിഎ‐ വിശ്വകർമ), കാറ്റഗറി നമ്പർ 190/2016 റേഞ്ച് ഫോറസ്റ്റ് ഓഫീസർ. ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺപ്രിസൺ/സൂപ്പർവൈസർ, ബോർസ്റ്റൽ സ്കൂൾ/ആർമറർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/ട്രെയിനിങ് ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻ/സ്റ്റോർ കീപ്പർ, ഓപ്പൺ പ്രിസൺ(എൻസിഎ‐പട്ടികജാതി വിഭാഗത്തിൽ നിന്നുളളപരിവർത്തിത ക്രിസ്ത്യാനികൾ). വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ  എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ഒന്നാം എൻസിഎ‐ മുസ്ലിം, പട്ടികജാതി, പട്ടികവർഗം,ഒബിസി., എൽസി./എഐ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ, പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, വിശ്വകർമ്മ, ധീവര), കാറ്റഗറി നമ്പർ 129/2018 വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്(മീഡിയം/ഹെവി/പാസ്സഞ്ചർ/ഗുഡ്സ് വെഹിക്കിൾ), കാറ്റഗറി നമ്പർ 103/2016 കേരള സംസ്ഥാന ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ (എൻസിഎ ‐ ഈഴവ/തിയ്യ/ബില്ലവ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 78/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സംസ്കൃതം (ജനറൽ) (ഒന്നാം എൻസിഎ‐ എൽസി/എഐ) അഭിമുഖം നടത്തും. നമ്പർ 46/2016 കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ് (കന്നട അറിയാവുന്നവർ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 227/2016 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ്(ഫിസിക്കൽ സയൻസ്)(മലയാളം മീഡിയം) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിൻപ്രകാരം സോപാധികമായി

ഉൾപ്പെടുത്തിയിട്ടുളളവർക്കും സെപ്തംബർ 25, 26, 27, ഒക്ടോബർ 23, 24, 25, 30, 31 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ് വഴി അയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 282/2017  വിവിധ വകുപ്പുകളിൽ ആയ തസ്തികയിലേക്ക്  സെപ്തംബർ 25 ന് രാവിലെ എട്ടിന് തൃശൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 271/2017 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) യുപിഎസ്(തസ്തികമാറ്റംവഴി), കാറ്റഗറി നമ്പർ 227/2016  ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം, വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 282/2017 ആയ തസ്തികകളിലേക്ക്  സെപ്തംബർ 25, 26, 27 തിയതികളിൽ പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. 

ഒറ്റത്തവണ പരിശോധന

കാറ്റഗറി നമ്പർ 257/2017, 110/2017 കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, കേരള മുനിസിപ്പൽ കോമൺ സർവ്വീസസ് എന്നീ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യൻ തസ്തികകളിലേക്ക് 2019 സെപ്തംബർ 26,27, 28, 30 തിയതികളിൽ രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.  കാറ്റഗറി നമ്പർ 253/2016 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ (കംപ്യൂട്ടർ എൻജിനിയറിങ്)(ഒന്നാം എൻസിഎ‐ മുസ്ലിം) സെപ്തംബർ 30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഫോൺ: 0471‐ 2546441. കാറ്റഗറി നമ്പർ 109/2019  ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻസിഎ‐ പട്ടികജാതിവിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) ഒക്ടോബർ ഒന്നിന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഫോൺ : 0471‐2546325. കാറ്റഗറി നമ്പർ 405/2013 ആരോഗ്യ വകുപ്പിൽ ഇഇജി ടെക്നീഷ്യൻ തസ്തികയിലേക്ക് ഒക്ടോബർ 9 ന് രാവിലെ 9ന് പിഎസ്സി ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. ഫോൺ: 0471‐2546364.

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 419/2017 കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബർ 3 ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.

ശാരീരിക പുനരളവെടുപ്പ്

ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കാറ്റഗറി നമ്പർ 456/2016, വനിത അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കാറ്റഗറി നമ്പർ 457/2016 തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ പുനരളവെടുപ്പിന് അപേക്ഷ നൽകിയിട്ടുളളവർക്ക് സെപ്തംബർ 26, 27 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ ശാരീരിക പുനരളവെടുപ്പ് നടത്തും.

പിഎസ്സി പരീക്ഷ:
ഉദ്യോഗാർഥികൾക്ക്
കർശന നിർദേശം

പിഎസ്സി പരീക്ഷ സംബന്ധിച്ച് പിഎസ്സി ഉദ്യോഗാർഥികൾക്ക് കർശനനിർദേശം നൽകി. അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകുന്ന ഉദ്യോഗാർഥികളെയല്ലാതെ അവരുടെ കൂടെവരുന്ന ആരെയും  പരീക്ഷാകേന്ദ്രത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല. അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയതിനും പതിനഞ്ച് മിനിറ്റ് മുമ്പ്് മുതൽ മാത്രമേ പരീക്ഷാഹാളിലേക്ക് ഉദ്യോഗാർഥികൾക്ക്  പ്രവേശനം അനുവദിക്കൂ. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, പേന(നീല/കറു പ്പ് ബോൾപോയിന്റ്) ഇവ മാത്രമേ പരീക്ഷാഹാളിനുളളിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗാർഥിയുടെ കൈവശം ഉണ്ടാകാൻ പാടുള്ളൂ. ഉദ്യോഗാർഥികൾ തങ്ങൾക്കനുവദിച്ചിട്ടുളള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. ചുവടെ പറയുന്ന വസ്തുക്കൾ യാതൊരു കാരണവശാലും പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കരുത്

1. സ്റ്റേഷനറി, പാഠ്യവസ്തുക്കൾ (അച്ചടി ച്ചതോ, എഴുതിയതോ), കടലാസ് തുണ്ടുകൾ, ജ്യാമിതീയ ഉപകരണങ്ങൾ, ബോക്സുകൾ, പ്ലാസ്റ്റിക് കവർ, റബർ, എഴുത്ത് പാഡ്, ലോഗരിതം പട്ടിക, പേഴ്സ്, പൗച്ച്. 2. ഇലക്ട്രോണിക് ഉപകരണങ്ങൾ:  പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ. 3. വിനിമയ ഉപകരണങ്ങൾ: മൊബൈൽ ഫോൺ, ബ്ലൂടൂ ത്ത്, ഇയർ ഫോൺ, മൈക്രോഫോൺ, പേജർ.

4. വാച്ചുകൾ: റിസ്റ്റ് വാച്ച്, സ്മാർട്വാച്ച്, ക്യാമറാ വാച്ച്. 5. ഭക്ഷണവസ്തുക്കൾണ പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണവസ്തുക്കൾ, കുപ്പിവെളളം. മേൽപ്പറഞ്ഞവ കൂടാതെ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയവ പോലുളള വിനിമയ ഉപകരണങ്ങൾ ഒളിപ്പിക്കുവാൻ തരത്തിലുളള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ പരീക്ഷാ ഹാളിൽ അനുവദിക്കില്ല. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ അനുസരിക്കാത്തവർക്ക് പിഎസ്സിയുടെ തെരഞ്ഞെടുപ്പ് നടപടികളിൽനിന്നും സ്ഥിരമായി വിലക്കേർപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!
Close