NURSE JOB

വിവിധ ജില്ലകളിൽ സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷ്യൻ റേഡിയോഗ്രാഫർ, ഡേറ്റാഎൻട്രി ഓപ്പറേറ്റർ ശുചീകരണത്തൊഴിലാളി ഒഴിവ്

നെല്ലിയാമ്പതി: നെല്ലിയാമ്പതി പഞ്ചായത്തിൽ തുടങ്ങുന്ന കോവിഡ് കരുതൽ വാസകേന്ദ്രത്തിലേക്ക് താത്കാലിക സ്റ്റാഫ് നഴ്സുമാരെയും ശുചീകരണത്തൊഴിലാളികളേയും വേണം. 20-ന് വൈകീട്ട് നാലിനകം സർട്ടിഫിക്കറ്റും ബയോഡാറ്റയും ഫോൺ നമ്പറും സഹിതം ഇ മെയിലിൽ അപേക്ഷിക്കണം. വിലാസം: [email protected].

അയിലൂർ: ഗ്രാമപ്പഞ്ചായത്തിൽ തിരുവഴിയാട് ഗവ. ഹൈസ്കൂളിൽ ആരംഭിക്കുന്ന കരുതൽവാസകേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്കും അവസാനവർഷ നഴ്‌സിങ് വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വെള്ളിയാഴ്ച 11 മണിക്ക്‌ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗ്രാമപ്പഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

പാലക്കാട്: മാത്തൂർ പഞ്ചായത്തിൽ തുടങ്ങുന്ന കോവിഡ് കരുതൽ വാസകേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ വേണം. അസ്സൽ രേഖകളുമായി 20-ന് രാവിലെ 10-ന് മാത്തൂർ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

കുഴൽമന്ദം: കുഴൽമന്ദം ഗവ. ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്ക് കീഴിൽ താത്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സിനെ വേണം. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി 20-ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

കൊഴിഞ്ഞാമ്പാറ: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കെയർ സെന്ററിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നഴ്സിങ്ങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. ഇത്തരം അപേക്ഷകരുടെ അഭാവത്തിൽ മെഡിക്കൽ ഓഫീസർ നൽകുന്ന പരിശീലനത്തിന് വിധേയമായി ബി.എസ്‌സി. നഴ്സിങ് എ.എൻ.എം. കോഴ്സിന് പഠിക്കുന്ന അവസാനവർഷ വിദ്യാർത്ഥികളെയും പരിഗണിക്കുന്നതാണ്. 20-ന് മുൻപായി ബയോഡാറ്റയും യോഗ്യതാവിവരങ്ങളും ഗ്രാമപ്പഞ്ചായത്തിന്റെ [email protected] ഇ-മെയിൽ വിലാസത്തിലോ പഞ്ചായത്തിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിൽ വിവിധ ഒഴിവുകൾ


പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ജില്ലയിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ആളെ വേണം. ഫിസിയോതെറാപ്പിസ്റ്റ് , ലാബ് ടെക്നീഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, കൗൺസിലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ളവർ [email protected]ലും മറ്റ്‌ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ [email protected] ലും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 28-ന് വൈകീട്ട് അഞ്ചിനകം അയക്കണം. ഇ-മെയിൽ ഐഡി, ഫോൺ നമ്പർ, എന്നിവ നിർബന്ധമായും കാണിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ arogyakeralam.gov.in ൽ ലഭിക്കും. ഫോൺ: 0491 2504695, 8943374000


കപ്പൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കപ്പൂർ ഗ്രാമപ്പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് കരുതൽവാസകേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സ്, ശുചീകരണത്തൊഴിലാളികൾ എന്നിവരെ വേണം. താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയുള്ളവർ 19-ന് അഞ്ചുമണിക്ക് മുമ്പായി രേഖകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഇ-മെയിൽ: [email protected].

ഫോൺ: 9496047106, 9895610225

കൂറ്റനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ശുചീകരണത്തൊഴിലാളികൾ എന്നിവരെയാണ് താത്കാലികമായി നിയമിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 20-നകം രേഖകളുടെ പകർപ്പുസഹിതം നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഇ-മെയിൽ: [email protected].

ഫോൺ: 9995607586, 9495018095.

പരുതൂർ: പരുതൂർ ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് ഡോക്ടർ, സ്റ്റാഫ്നഴ്‌സ്, ശുചീകരണത്തൊഴിലാളികൾ എന്നിവരുടെ അപേക്ഷ ക്ഷണിച്ചു. താത്‌കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 20-നകം രേഖകളുടെ പകർപ്പുസഹിതം അപേക്ഷിക്കണം. ഇ-മെയിൽ: [email protected].

ഫോൺ: 9846900303, 9947766332.

തൃത്താല: ഗ്രാമപ്പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സ്, ശുചീകരണത്തൊഴിലാളികൾ എന്നിവരെ ആവശ്യമുണ്ട്. താത്‌കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ മേയ് 21-നകം രേഖകളുടെ പകർപ്പുസഹിതം തൃത്താല പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.

ഫോൺ: 04662272030.

ചാലിശ്ശേരി: ഗ്രാമപ്പഞ്ചായത്തിൽ ആരംഭിക്കുന്ന കരുതൽ വാസകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സിന്റെ താത്‌കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾസഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടും ഇ-മെയിൽ വഴിയും സമർപ്പിക്കാവുന്നതാണ്. Email id: [email protected]

ലക്കിടി: ലക്കിടി-പേരൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന കരുതൽവാസകേന്ദ്രത്തിലേക്ക് നഴ്സുമാരെയും ശുചീകരണത്തൊഴിലാളികളെയും നിയമിക്കുന്നു.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള താത്‌പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾസഹിതം ബുധനാഴ്ച നാലുമണിക്ക് മുമ്പായി ലക്കിടി-പേരൂർ പഞ്ചായത്തോഫീസിൽ അപേക്ഷ സമർപ്പിക്കണം. ഇ-മെയിലായും അപേക്ഷിക്കാം. [email protected]

ഫോൺ: 9496047143, 9496047142.

കാഞ്ഞിരപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകൾ വീതമാണുള്ളത്.

പി.എസ്.സി.യോഗ്യതയുള്ളവർ അപേക്ഷ, വാട്സപ് നമ്പർ ഉൾപ്പെടെയുള്ള ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ 20-ന്‌ വൈകീട്ട് അഞ്ചിനുമുൻപ് സമർപ്പിക്കണം.

വീഡിയോ കോൾ മുഖേനയായിരിക്കും അഭിമുഖം.

ഫോൺ: 04828 203492

വരാപ്പുഴ: വരാപ്പുഴ പഞ്ചായത്ത് ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ ബയോഡേറ്റായും ഐ.ഡി. കാർഡിന്റെ കോപ്പിയും സഹിതം [email protected] എന്ന മെയിൽ ഐഡിയിലൊ, 9947090060 എന്ന വാട്‌സ്ആപ്പ് നമ്പരിലോ അയക്കണം.

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിക്കുകീഴിലെ കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡേറ്റാഎൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ഫോണിലൂടെയായിരിക്കും അഭിമുഖം. രേഖകൾ 19-ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുമണിവരെയുള്ള സമയത്ത് [email protected] എന്ന മെയിലിൽ അയക്കേണ്ടതാണ്.

പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ബന്ധപ്പെട്ട കൗൺസിലുകളുടെ അംഗീകാരം ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04931 220351.

ചുങ്കത്തറ: ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള കുറുമ്പലങ്ങോട് പി.എച്ച്.സിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ജെ.പി.എച്ച്.എൻ, എച്ച്.എ. ഗ്രേഡ്-2 എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 22-ന് മുമ്പായി ഓഫീസിൽ നേരിട്ടോ [email protected] എന്ന മെയിലിലോ അപേക്ഷിക്കണം.

എടവണ്ണ: സാമൂഹികാരോഗ്യകേന്ദ്രത്തിലെ കോവിഡ് സ്റ്റബിലൈസേഷൻ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. [email protected] എന്ന വിലാസത്തിൽ 20-ന് വൈകീട്ട് അഞ്ചിനുമുൻപ് അപേക്ഷിക്കണം

കാസർകോട്: ജനറൽ ആസ്പത്രിയിലേക്കും ലബോറട്ടറിയിലേക്കുമുള്ള ടെക്‌നീഷ്യന്മാരുടെ നിയമനത്തിന് ചൊവ്വാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് 9846005646 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാനുള്ള സമയം ലഭിക്കും.

This image has an empty alt attribute; its file name is cscsivasakthi.gif

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ : 10 ക്ലാസ് പാസ്സ്, 63, 200 / – വരെ ശമ്പളം:

സൈനിക് സ്‌കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2021: ടിജിടി / പിജിടി അധ്യാപക ഒഴിവുകൾ

കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2021: ഓൺലൈനിൽ അപേക്ഷിക്കുക | 500+ ഒഴിവുകൾ

സപ്ലൈക്കോ കേരള റിക്രൂട്ട്മെന്റ് 2021

മിൽമ റിക്രൂട്ട്മെന്റ് 2021 – സിസ്റ്റം സൂപ്പർവൈസറിനുള്ള ഒഴിവ് | ഓൺലൈനിൽ അപേക്ഷിക്കുക!!!

ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 100+ അക്കൗണ്ടന്റ് ഒഴിവുകൾ/a>

എസ്‌ബി‌ഐ ക്ലർക്ക് വിജ്ഞാപനം 2021: ജൂനിയർ അസോസിയേറ്റ്‌സിന്റെ 5454 തസ്തികകളിലേക്ക്

മലബാർ സിമൻറ്സ് ജോലി ഒഴിവുകൾ-2021

വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ നിയമനത്തിനു പി.എസ്.സി വിജ്ഞാപനം

ഐടിഐ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ഡിപ്ലോമ എഞ്ചിനീയർ തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക:

ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് 2021 – ഓൺലൈനിൽ അപേക്ഷിക്കുക | നേരിട്ടുള്ള അഭിമുഖം !!!!

കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ലോവർ ഡിവിഷൻ ക്ലർക്ക്

DSSC വെല്ലിംഗ്ടൺ റിക്രൂട്ട്മെന്റ് 2021 – വിവിധ ഒഴിവുകൾക്കായി അപേക്ഷിക്കുക

കേരള മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്മെന്റ് 2021

VECC റിക്രൂട്ട്മെന്റ് 2021, സ്റ്റൈപൻഡിയറി ട്രെയിനിയും മറ്റ് ഒഴിവുകളും

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 3557 ഓഫീസ് അസിസ്റ്റന്റ്, ഗാർഡനർ, വാച്ച്മാൻ, സാനിറ്ററി വർക്കർ,തുടങ്ങിയ വിവിധ തസ്തികകൾ

B.Com- ന് ശേഷമുള്ള മികച്ച സർക്കാർ ജോലികളുടെ പട്ടിക – നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കാം

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് റിക്രൂട്ട്മെന്റ് 2021

FSSAI റിക്രൂട്ട്മെന്റ് 2021: മാനേജർ മറ്റ് പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close