Uncategorized

വിവിധ വായ്പ പദ്ധതികളിലേക്ക് (50,000 മുതൽ10,00,000 രൂപ ) അപേക്ഷ ക്ഷണിച്ചു

  • സംസ്ഥാന പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിലിനായി (50,000 മുതൽ5,00,000 രൂപ ) ,
  • പെണ്‍കുട്ടികളുടെ വിവാഹം (രണ്ട് ലക്ഷം രൂപ) ,
  • വിദ്യാഭ്യാസം, സ്വയം തൊഴിലിനുള്ള വാഹന വായ്പ- വിവിധ വാഹനങ്ങള്‍ (പത്ത് ലക്ഷം വരെ),
  • ഗവ.ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ വായ്പ (ഏഴ് ലക്ഷം വരെ),
  • വിദേശ തൊഴില്‍വായ്പ (രണ്ട് ലക്ഷം രൂപ വരെ)

തുടങ്ങിയ വായ്പ പദ്ധതികളിലേക്ക് 18 വയസ്സിനും 55 വയസ്സിനുമിടയില്‍ പ്രായമുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരില്‍ നിന്ന് പെണ്‍കുട്ടികളുടെ വിവാഹ വായ്പ ഒഴികെ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 (വിവാഹ വായ്പ ഒഴികെ) കവിയരുത്.

വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 65 വയസ്സും കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമാണ്.

വായ്പകള്‍ക്ക് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ മൂന്ന് സെന്‍റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം.

ഫോണ്‍- 0484 2302663, 9400068507

Related Articles

Back to top button
error: Content is protected !!
Close