DriverKERALA JOBNURSE JOB

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകൾ

ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം

സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള  ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, ശാരീരികക്ഷമത, പ്രായ പരിധി 40 വയസ്സ്, ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ  10ന് തൊടുപുഴയിലെ ഓഫീസില്‍ എത്തിച്ചേരണം.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 04862226991

ലൈൻമാൻ ഇലക്ട്രീഷ്യൻ കരാർ നിയമനം

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ലൈൻമാൻ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 എസ്എസ്എൽസിയും ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും വേണം.  പ്രായപരിധി 19-50. വിശദാംശങ്ങൾ www.cet.ac.in ൽ ലഭിക്കും.

ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 5ന് വൈകിട്ട് നാലിനകം

പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം തിരുവനന്തപുരം 16 എന്ന വിലാസത്തിൽ നൽകണം.

ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽക്കാലിക നിയമനം

തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻ്റ് താൽകാലിക നിയമനം നടത്തുന്നു. നിബന്ധനകൾക്ക്  വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തിൽ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലിൽ ഒക്ടോബർ മൂന്നിന് വൈകീട്ട് 5ന് മുൻപ് അപ്ലോഡ് ചെയ്യണം. ഫോൺ: 0487-2200310,

തൃശൂർ: ഗവ മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  740 രൂപ ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്കാണ്  നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ ഒക്ടോബർ മൂന്നിന് മുമ്പായി അപ്‌ലോഡ്  ചെയ്യേണ്ടതാണ്.

ഇസിജി ടെക്നീഷ്യൻ :യോഗ്യത,  എസ്എസ്എൽസി,  വിഎച്ച്എസ്ഇ  ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി പാസായിരിക്കണം. ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇസിജി  ടെക്നീഷ്യൻ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം.  അപേക്ഷ ഫോറം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്  0487-2200310 എന്ന നമ്പറിൽ ബന്ധപ്പെടുക.

സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച

കാസർഗോഡ്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള  എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും.

സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച.
  • ഇ.എം.ടി നേഴ്‌സ്,
  • ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍,
  • റീജിയല്‍ മാനേജര്‍ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
  • ബി.എസ്.സി/ ജനറല്‍ നേഴ്‌സിങ് യോഗ്യതയുള്ളവര്‍ക്ക് ഇ.എം.ടി നേഴ്‌സ് തസ്തികയിലേക്കും
  • ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക്  ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കും
  • ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് റീജിയല്‍ മാനേജര്‍ തസ്തികയിലേക്കും നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് 04994297470,9207155700

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

കാസർഗോഡ്: ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത  ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്റ്റംബര്‍  25 ന് രാവിലെ 10.30 ന് കുമ്പള ഗ്രാമപഞ്ചായത്തില്‍. പ്ലസ്ടു സയന്‍സും സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ബിപിടി) ഉളളവര്‍ക്ക് പങ്കെടുക്കാം.

ഇളയവാത്തി തസ്തിക: അഭിമുഖം 15നും 16നും

 തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള വെള്ളായണി ദേവീക്ഷേത്രത്തിലെ ഇളയവാത്തി തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഒക്‌ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരം നന്തൻകോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടക്കും.

 ഇന്റർവ്യൂ മെമ്മോ തപാലിൽ അയക്കും.  ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 30ന് മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിലേക്ക് അയക്കുകയോ നേരിട്ടെത്തിക്കുകയോ വേണം.  അവയുടെ അസ്സൽ ഇന്റർവ്യൂവിന് ഹാജരാക്കണം.

വാഹനം ലീസിന്: അപേക്ഷ ക്ഷണിച്ചു

മാനന്തവാടി സബ് കളക്ടറുടെ കീഴിലുള്ള വയനാട് പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ രണ്ട് എ.സി. പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ലീസിന് നടത്തുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 അപേക്ഷ ഒക്‌ടോബര്‍ 5 ന് വൈകീട്ട് 5 നകം മാനേജിംഗ് ഡയറക്ടര്‍, വയനാട് പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (പ്രിയദര്‍ശിനി), മാനന്തവാടി.പി.ഒ, വയനാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.  

ഫോണ്‍ 04935 240535, 9745550270.

Related Articles

Back to top button
error: Content is protected !!
Close