TEACHER
Trending

കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ 06/01/2022

തിരുവനന്തപുരം

നെയ്യാറ്റിൻകര: അയിര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ സീനിയർ എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്‌. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

കഴക്കൂട്ടം: കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് ജൂനിയർ തസ്തികയിൽ ഒരു താത്‌കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.

വക്കം: വക്കം യു.ഐ.ടി.യിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, കംപ്യൂട്ടർസയൻസ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വ്യക്തിവിവരപ്പട്ടികയും അസ്സൽരേഖകളുടെ രണ്ട് സെറ്റ് പകർപ്പുമുൾപ്പെടെ 8ന് മുമ്പ് വക്കം കേന്ദ്രത്തിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക് 0470-2654727, 9447260135.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യു ഫെബ്രുവരി ഏഴിന് പകൽ 11നു നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ, യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.




കൊല്ലം

കരുനാഗപ്പള്ളി:കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി.എ. ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.

കൊല്ലം : വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ േജ്യാഗ്രഫി തസ്തികയിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്‌ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കോക്കാട് കമുകിൻകോടുഭാഗം ഗവ. ഡബ്ല്യു.എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച 11-ന്.

ഓയൂർ : വാക്കനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ േജ്യാഗ്രഫി തസ്തികയിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്‌ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പത്തനംത്തിട്ട

ആഞ്ഞിലിത്താനം: ആഞ്ഞിലിത്താനം ഗവ. ന്യൂ മോഡൽ എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന് ഉദ്യോഗാർഥികൾ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം.

അടൂർ: ഹിന്ദി ട്രെയിനിങ്‌ കോളേജിൽ അധ്യാപക ഒഴിവ്. ബി.എ., എം.എ., ബി.എസ്‌സി. യോഗ്യതയും ബി.എഡുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8547126028, 04734 296496.

അടൂർ: അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രണ്ടിന് സ്കൂളിൽ എത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.

തെങ്ങമം: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കെമിസ്ട്രി വിഭാഗത്തിലേക്ക് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ വെള്ളിയാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണം.




കോട്ടയം

ഇൻസ്ട്രക്ടർ ഒഴിവ്

കാഞ്ഞിരപ്പള്ളി: മഡോണ ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ പ്രാക്ടിക്കൽ ലാബിലേക്ക് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. വിവരങ്ങൾക്ക്: 7034885003, 9961944440.

ആലപ്പുഴ

ചേർത്തല: പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസിൽ സുവോളജി ജൂനിയർ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം 11-നു രാവിലെ 10-ന്.

ചേർത്തല: കുടവെച്ചൂർ ദേവീവിലാസം സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 10 -ന്‌ ഉച്ചയ്ക്ക് 1.30-ന്.

ചെങ്ങന്നൂർ:ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിൽ ലക്‌ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഏഴിനു രാവിലെ 10.30-ന്‌.

വിശദവിവരങ്ങൾക്ക് www.ceconline.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0479-2454125, 2451424.




ഇടുക്കി

കട്ടപ്പന: എഴുകുംവയൽ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. മലയാളം, യു.പി.എസ്.എ. എന്നീ തസ്തികകളിലേക്ക്‌ നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11-ന്.

തൊടുപുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ അധ്യാപകരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴിന് രാവിലെ 10.30-ന് കോളേജിൽ ഹാജരാകണം. ഫോൺ: 04862-257447, 8547005047.

എറണാകുളം

തൃശൂർ




പാലക്കാട്

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പെരുമാട്ടി: ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, എംപ്ലോയബിലിറ്റി സ്‌കിൽസ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഏഴിന് രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04923 234235.

കല്ലടിക്കോട്: തച്ചമ്പാറ ദേശബന്ധു ഹയർസെക്കൻഡറി സ്കൂൾ പ്ളസ്ടു വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകരെ വേണം. 10-ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം.

മലപ്പുറം

വളാഞ്ചേരി: പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ സോഷ്യോളജി, ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, അറബിക്, മലയാളം തസ്തികകളിൽ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച 10.30-ന്. ഫോൺ: 6238858366.

പുലാമന്തോൾ: പുലാമന്തോൾ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എച്ച്.എസ്.എസ്.ടി. ഇക്കണോമിക്‌സ് അഭിമുഖം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

തിരുവാലി: തിരുവാലി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് (സീനിയർ), മലയാളം (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്‌ച 10.30-ന് നടക്കും.

നിലമ്പൂർ: അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം അധ്യാപക അഭിമുഖം വെള്ളിയാഴ്‌ച രാവിലെ 11-ന് നടക്കും. ഫോൺ: 04931 207055.

കൊണ്ടോട്ടി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, അറബിക് അധ്യാപക അഭിമുഖം ഏഴിന് 10-ന് നടക്കും. ഫോൺ: 9496843286.

ചേളാരി: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഇ.ഡി. ഗസ്റ്റ് അധ്യാപക അഭിമുഖം തിങ്കളാഴ്‌ച രാവിലെ 10.30-ന് വി.എച്ച്.എസ്.ഇ ഓഫീസിൽ.

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് താത്കാലിക അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ഏഴിന് നടക്കും.

കോഴിക്കോട്

തിക്കോടി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. അഭിമുഖം ജനുവരി 10-ന് പത്തുമണിക്ക്.

ബാലുശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന്‌ രാവിലെ 9.30-ന്‌ സ്കൂൾ ഓഫീസിൽ നടക്കും.

വയനാട്




കണ്ണൂർ

ഗസ്റ്റ് ലക്ചറർ; ഇന്റർവ്യൂ 7ന്

ചീമേനി പള്ളിപ്പാറയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ ഇൻ കമ്പ്യൂട്ടർ സയൻസ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴിന് രാവിലെ 10.30ന് കോളേജ് ഓഫീസിൽ നടത്തും. കമ്പ്യൂട്ടർ സയൻസിൽ എംഎസ്‌സി, എംസിഎ, എംടെക്, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8547005052.

ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ ഒരു ഒഴിവുണ്ട്. അഭിമുഖം ഏഴിന് 11-ന് നടക്കും.

കരിവെള്ളൂർ: എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച കേരള സർക്കാർ-സ്കോൾ കേരള നേതൃത്വം നൽകുന്ന ഡി.സി.എ. കോഴ്സിലേക്ക് ക്ലാസെടുക്കാൻ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുക്കണം. അഭിമുഖം ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഫോൺ: 9496296532.




കാസർഗോഡ്

കീഴൂർ: ജി.എഫ്.യു.പി. സ്കൂൾ കീഴൂരിൽ പാർട്ട്‌ െൈട സംസ്കൃതം (പ്രൈമറി) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച പത്തുമണിക്ക് സ്കൂളിൽ നടക്കും. ഫോൺ: 8547043771.

കുമ്പള: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച പത്തുമണിക്ക് സ്കൂളിൽ നടക്കും. ഫോൺ: 9446432642.

ചെമ്മനാട്: ചെമ്മനാട് ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. സീനിയർ ഇംഗ്ലീഷ്, ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് സ്കൂളിൽ നടക്കും

കാഞ്ഞങ്ങാട്: കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി ഫിസിക്സ്(ജൂനിയർ) അഭിമുഖം ഏഴിന് രാവിലെ 10-ന്. ഫോൺ: 9496681587.

പിലിക്കോട്: സി.കൃഷ്ണൻ നായർ സ്മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ) . അഭിമുഖം ഏഴിന് രണ്ട് മണിക്ക് സ്‌കൂളിൽ.

പട്‌ള: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ പത്തിന്.

കാഞ്ഞങ്ങാട്: കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ഗവ. വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി ഫിസിക്സ്(ജൂനിയർ) അഭിമുഖം ഏഴിന് രാവിലെ 10-ന്. ഫോൺ: 9496681587.

This image has an empty alt attribute; its file name is cscsivasakthi.gif

Related Articles

Back to top button
error: Content is protected !!
Close