Uncategorized
Trending

കേരള സർക്കാരിന്റെ വിവിധ ജോലി ഒഴിവുകൾ

അഭിമുഖം സെപ്റ്റംബർ 25 ന്

കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന വ്യവസ്ഥയിൽ

  • ഡോക്ടർ,
  • ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിക്കുന്നു.

അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 11-ന് കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

2020-21 അധ്യയന വർഷം തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ സെന്റർ ഓഫ് എക്‌സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

  • അത്‌ലറ്റിക്‌സ്,
  • ബാസ്‌ക്കറ്റ്‌ബോൾ,
  • വോളിബോൾ,
  • ജൂഡോ,
  • ബോക്‌സിങ് എന്നീ ഇനങ്ങളിൽ സീനിയർ പരിശീലകന്റെ ഒഴിവാണുള്ളത്.

എൻ.ഐ.എസ് ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പരിശീലന പരിചയവും വേണം.

  • അത്‌ലറ്റിക്‌സ്,
  • ഫുട്‌ബോൾ,
  • ബാസ്‌ക്കറ്റ്‌ബോൾ,
  • വോളിബോൾ,
  • ഹോക്കി,
  • ജൂഡോ,
  • തായ്‌ക്വോണ്ടോ,
  • ബോക്‌സിങ്,
  • റെസ്ലിങ്,
  • ക്രിക്കറ്റ്,
  • വെയ്റ്റ് ലിഫ്റ്റിങ്,
  • ഫിസിക്കൽ ഫിറ്റ്‌നസ് ട്രെയിനർ എന്നീ വിഭാഗങ്ങളിൽ ജൂനിയർ പരിശീലകന്റെയും ഒഴിവുണ്ട്.

 പ്രിൻസിപ്പാൾ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 20,000 രൂപ ഓണറേറിയം. ഒരു വർഷത്തെക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി ഹയർ എഡ്യൂക്കേഷൻ വകുപ്പിൽ നിന്നും പ്രൻസിപ്പാൾ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 30ന് വൈകുന്നേരം അഞ്ചിന് മുമ്പ്

ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികസ്ഭവൻ.പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 വരെ കാലാവധിയുള്ള റിസർച്ച് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ യൂണിറ്റ് എന്ന പദ്ധതിയിലെ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.kfri.res.in.    

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ താൽക്കാലിക നിയമനം

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ പ്രവർത്തന പരിചയവും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റും [email protected] എന്ന ഇമെയിലിലേക്ക് അയക്കുക. 

അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 29 വൈകീട്ട് അഞ്ച് മണി.

പിഎംഇജിപി സ്‌കീമിൽ വ്യവസായം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി (പിഎംഇജിപി) പുതുതായി വ്യവസായം ആരംഭിക്കാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അഖിലേന്ത്യാ ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കേരള ഖാദി ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപ്രദേശങ്ങളിൽ വ്യവസായം ആരംഭിക്കുന്നതിന് 25 ലക്ഷം വരെയാണ് പദ്ധതിക്കായി വകയിരുത്തിയത്. പിഎംഇജിപി അപേക്ഷകൾ www.kviconline.gov.in/pmegp  എന്ന സൈറ്റിൽ ലഭ്യമാണ്.

വിശദ വിവരങ്ങൾക്ക് തൃശൂർ പാലസ് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2338699


Related Articles

Back to top button
error: Content is protected !!
Close