ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്‌സ് ഒഴിവ് & ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഡയാലിസിസ് ടെക്‌നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
തൃശൂർ: മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 18 ഉച്ചക്ക് 2 മണിക്ക് മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 04884 271918.
കൊല്ലം:ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്ക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഫാര്‍മസിസ്റ്റ് ഡിപ്ലോമ/ബിരുദമാണ് യോഗ്യത.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, താഴം, ചാത്തന്നൂര്‍ പി ഒ, കൊല്ലം വിലാസത്തില്‍ ജൂണ്‍ 24 നകം അപേക്ഷ നല്‍കണം.
വിശദവിവരങ്ങള്‍ 0474-2593260, 2592232 എന്നീ നമ്പരുകളില്‍ ലഭിക്കും.
കൊല്ലം:പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ബയോഡാറ്റ, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം, മറ്റ് വിവരങ്ങള്‍ എന്നിവ https://forms.gle/eUFFr6gkXC3qVLjP8 എന്ന ലിങ്കില്‍ ജൂണ്‍ 21ന് വൈകിട്ട് 4.30 നകം അപ്‌ലോഡ് ചെയ്യണം.
യോഗ്യത –
- പ്ലസ് ടൂവും(സയന്‍സ്),
- ജി എന്‍ എം/ബി എസ് സി നഴ്‌സിങും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും.
- പ്രായം 18 നും 40 നും ഇടയില്‍. ശമ്പളം 17,000 രൂപ. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ വഴി നടത്തും.
- വിശദ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.
പാലക്കാട്: ഡയാലിസിസ് ടെക്‌നിഷ്യന്‍ ഒഴിവ് : അപേക്ഷ ജൂണ്‍ 19 വരെ
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ ആശുപത്രി മാനേജ്‌മെന്റ് സമിതി അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ /ഡിഗ്രി (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം). മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയം ഉള്ള സ്റ്റാഫ് നേഴ്‌സ് (ബിഎസ് സി/ ജി. എന്‍. എം) മാരെയും പരിഗണിക്കും.
അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം [email protected] ല്‍ ജൂണ്‍ 19 ന് വൈകിട്ട് അഞ്ചു മണിക്കകം അയക്കണം.
അഭിമുഖസമയത്ത് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ എത്തണം.
ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
- ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ബിരുദം / ഡിപ്ലോമ അല്ലെങ്കില്‍ എസ്.എസ്.സി റീനല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗും ഒരു വര്‍ഷത്തെ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമ,
- ഡി.എം.ഇ രജിസ്‌ട്രേഷന്‍. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ദിവസം 450 രൂപ വേതനം ലഭിക്കും.
പ്രായപരിധി
2020 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷ പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം ജൂണ്‍ 17 വൈകിട്ട് അഞ്ചിന് മുമ്പായി [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം.
ഫോണ്‍ 04862 232221.