KERALA JOB

ഔഷധി റിക്രൂട്ട്മെന്റ് 2021: | ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനത്തിന് അപേക്ഷിക്കുക

കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 4 വരെ അപേക്ഷകൾ സമർപ്പിക്കാം. കേരളത്തിൽ നിലവിൽ 7 ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. . ഇപ്പോഴും ജോലി അന്വേഷിക്കുന്നവർ അല്ലെങ്കിൽ ജോലി ഒഴിവുള്ള സ്ഥലങ്ങളിൽ കാത്തിരിക്കുന്ന അല്ലെങ്കിൽ താല്പര്യമുള്ളവർക്ക് മുഴുവൻ വിശദാംശങ്ങളും വായിക്കാനും എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തിക്കൊണ്ട് അപേക്ഷിക്കാനും കഴിയും. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം

  • സ്ഥാപനത്തിൻറെ പേര് : ഔഷധി , കേരളം
  • തൊഴിൽ തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : താൽക്കാലിക റിക്രൂട്ട്മെന്റ്
  • അഡ്വ. നമ്പർ : E4-80 / 17
  • പോസ്റ്റ് :ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • ആകെ ഒഴിവ് : 07
  • ജോലിസ്ഥലം:കേരളം
  • ശമ്പളം : 12,100 രൂപ
  • മോഡ് : ഓഫ്‌ലൈനിൽ പ്രയോഗിക്കുക
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2021 ഓഗസ്റ്റ് 04
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.oushadhi.org/

ഒഴിവുകളുടെ വിവരങ്ങൾ

ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകൾ നിലവിലുള്ളത്.

പ്രായപരിധി

20 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, ആശയ വിനിമയ മികവ് ഉണ്ടായിരിക്കണം. ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ പ്രവർത്തി പരിചയം. ഇരുചക്ര വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം.

പ്രതിമാസ വേതനം

ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 12100 രൂപ വരെ ആയിരിക്കും ശമ്പളം ലഭിക്കുക.

എങ്ങനെ അപേക്ഷിക്കാം?

⧫ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 4ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

വിലാസം: The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur – 680006

⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ് ഒഴിവുകൾ :

കേരള പി‌എസ്‌സി സ്റ്റാഫ് നഴ്സ് ഗ്രേഡ്-II റിക്രൂട്ട്‌മെന്റ് 2021:

25271 ഒഴിവുകളുമായി SSC ജിഡി കോൺസ്റ്റബിൾ വിജ്ഞാപനം വന്നു

ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ LD ക്ലർക്ക്, സ്റ്റോർ കീപ്പർ, കുക്ക്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ വിവിധ തസ്‌തികകളിൽ ഒഴിവുകൾ

സതേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് 2021 – 128 ഹൗസ് കീപ്പിങ്ങ് അസിസ്റ്റൻറ്, ഹോസ്പിറ്റൽ അറ്റൻഡന്റ്, മറ്റ് ഒഴിവുകൾ

എസ്എസ്ബി ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 :

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 5,000 ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2021: 6100 ഒഴിവുകൾ

ബി.എസ്.എഫ് റിക്രൂട്ട്മെന്റ് 2021 – കോൺസ്റ്റബിൾ, എ.എസ്.ഐ, മെക്കാനിക് ഒഴിവുകൾ

Tags

Related Articles

Back to top button
error: Content is protected !!
Close