Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-13/01/2021

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്ക്നിക്ക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍വച്ച് നടക്കുന്ന ഇന്റര്‍വ്യുവിന് നേരിട്ടു ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-280268




ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യുജിസി/കേരള പിഎസ്‌സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 14 വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും www.geckkd.ac.in

കൊണ്ടോട്ടി ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫ്രഞ്ച് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 




അധ്യാപക നിയമനം

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്ന സ്ഥാപനത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു.

ഇംഗ്ലീഷില്‍ പിജിയും സെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ ജനുവരി 14ന് വൈകിട്ട് അഞ്ച് മണിക്കകം ഇ മെയില്‍ ചെയ്യണം. സേവനത്തില്‍ നിന്നും വിരമിച്ച ഹയര്‍ സെക്കണ്ടറി ടീച്ചര്‍മാരെയും പരിഗണിക്കും.

ഫോണ്‍: 0497 2835260.




സൈക്കോളജി അപ്രന്റീസ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ജീവനി സെന്റർ ഫോർ വെൽ ബീയിങ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാർഥികളെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ എത്തണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

ആംഗ്യഭാഷ പരിഭാഷ അധ്യാപക നിയമനം: ഇന്റർവ്യൂ 18ന്

കൈമനം സർക്കാർ വനിത പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽകാലിക ഒഴിവുകളുണ്ട്. എം.എസ്.ഡബ്ല്യു/ എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആന്റ് ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (ആർ.സി.ഐ അംഗീകാരം) യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 18ന് രാവിലെ പത്തിന് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.gwptctvpm.org.    

കുടുംബശ്രീ കേരള ചിക്കനില്‍  തൊഴിലവസരം 


കുടുംബശ്രീ സംരംഭമായ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി  ലിമിറ്റഡില്‍ (കേരള ചിക്കണ്‍) ഫാം സൂപ്പര്‍ വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത:

ഫാം സൂപ്പര്‍വൈസര്‍ – പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കില്‍ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് – അംഗീകൃത സര്‍വകലാശാല ബിരുദവും മാര്‍ക്കറ്റിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും

ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ – പ്ലസ് ടു.

ആദ്യ രണ്ട് തസ്തികള്‍ക്ക് 30ഉം മൂന്നാമത്തേതിന് 35 വയസുമാണ് ഉയര്‍ന്ന പ്രായ പരിധി. അപേക്ഷാ ഫോറം www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയും ബയോഡേറ്റയും ജനുവരി 27ന്  വൈകുന്നേരം അഞ്ചിനകം  കോട്ടയം ജില്ലാ പഞ്ചായത്ത് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് നല്‍കണം.

ഫോണ്‍: 0481 2302049, 94005501

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കും, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ  തിരഞ്ഞെടുക്കുന്നു.  

മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത അംഗീകൃത സര്‍വ്വകലാശാല ബിരുദവും, മാര്‍ക്കറ്റിംഗ് രംഗത്ത് 2-വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ്. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ അപേക്ഷിക്കാം. ബ്രോയ്‌ലര്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ  ജനുവരി 27 ന് ഉച്ചകഴിഞ്ഞ് 5 മണിക്കു മുമ്പായി കുടുംബശ്രീ ഇടുക്കി ജില്ലാമിഷനില്‍ ലഭിക്കണം.  വിശദവിവരങ്ങളും, അപേക്ഷ ഫാറത്തിന്റെ മാതൃക www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ട്രാന്‍സലേറ്റര്‍മാരെ ആവശ്യമുണ്ട്

ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്കായി ഹിന്ദി, ഇംഗ്ലീഷ്. തമിഴ്, ബംഗാളി, കന്നട, അസ്സാമീസ്, തെലുങ്ക് മറ്റ് ഇതര ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുളളവരെ (ട്രാന്‍സലേറ്റര്‍മാരെ) ആവശ്യുമുണ്ട്.

ജനുവരി 31 ആണ് അവസാന തീയതി. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി- 685608,

ഫോണ്‍: 04862 200108, 7025174038

കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം 

തൃശൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയില്‍ ഫ്രണ്ട് ഓഫിസര്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് 23000 രൂപ വേതനത്തിലാണ് നിയമനം.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും എം എസ് ഡബ്ലിയു / കമ്പ്യൂട്ടറില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ആണ് യോഗ്യത. അപേക്ഷകര്‍ ജനുവരി 27 ന് മുന്‍പ് ചെയര്‍മാന്‍, ജില്ലാ നിയമ സേവന അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, എ ഡി ആര്‍ ബില്‍ഡിംഗ്,അയ്യന്തോള്‍ പി ഒ തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2363770

പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്- കൂടിക്കാഴ്ച 15 ന്

പാലക്കാട് ഗവണ്‍മെന്റ്  പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍  ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ( ഒന്ന്) – ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്( ഒന്ന്) –  ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ, ഡെമോണ്‍ സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ( ഒന്ന്) ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യതകള്‍.

താല്പര്യമുള്ളവര്‍ ജനുവരി  15 ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

യോഗ ഡെമോന്‍സ്ട്രേറ്റര്‍ കൂടിക്കാഴ്ച  19ന്

നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യോഗ ഡെമോന്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക്  ജനുവരി 19 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് യോഗയില്‍ ബി.എന്‍.വൈ.എസ്/എം.എസ്.സി /എംഫില്‍/ കുറഞ്ഞത് ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ.  യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371486.

ഗസ്റ്റ്   ഇന്‍സ്ട്രക്ടര്‍ നിയമനം

താഴെക്കോട് വനിതാ ഗവ.ഐ.ടിയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍  ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ/ബി.ബി.എ ബിരുദവും  രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 19ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

ഫോണ്‍: 04933 250700

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഷീറ്റ്‌മെറ്റല്‍ വര്‍ക്കര്‍, ഫിറ്റര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.  ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2835183.

വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്

പെരിന്തല്‍മണ്ണ സഖി-വണ്‍സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.  സെന്റര്‍ അഡിമിനിസ്ട്രേറ്റര്‍,  കേസ് വര്‍ക്കര്‍, കൗണ്‍സലര്‍, ഐ.ടി സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.

സെന്റര്‍ അഡിമിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍ തസ്തികകള്‍ക്ക് എല്‍.എല്‍.ബി/ എം.എസ്.ഡബ്ള്യൂ യോഗ്യതയും കൗണ്‍സലറിന് എല്‍.എല്‍.ബി/ക്ലിനിക്കല്‍ സൈക്യാട്രിയില്‍ പി.ജിയും  ഐ.ടി സ്റ്റാഫിന് ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുമാണ് യോഗ്യത. എല്ലാ തസ്തികകളിലും പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. അപേക്ഷ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍-ബി2 ബ്ലോക്ക്, മലപ്പുറം- 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ [email protected] ഇ-മെയില്‍ വഴിയോ  ജനുവരി 23നകം സമര്‍പ്പിക്കണം.

ഫോണ്‍:  828199905

വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന് കീഴിലെ താണ, തലശ്ശേരി, പെരളശ്ശേരി സബ്ഡിവിഷന്‍ ഓഫീസുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് മാസത്തേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു.  

ഐ ടി ഐ/ഡിപ്ലോമ (സിവില്‍/മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  അഴീക്കോട്, വളപട്ടണം, ചിറക്കല്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ്താണ സബ് ഡിവിഷന്‍ ഓഫീസിലേക്കും കോട്ടയം പാട്യം ധര്‍മ്മടം പഞ്ചായത്ത് നിവാസികള്‍ക്ക് തലശ്ശേരി മോറക്കുന്ന്  സബ് ഡിവിഷന്‍ ഓഫീസിലേക്കും പെരളശ്ശേരി, അഞ്ചരക്കണ്ടി, എരഞ്ഞോളി, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, ചെമ്പിലോട്, കടമ്പൂര്‍, കതിരൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് പെരളശ്ശേരി മൂന്നുപെരിയ  സബ് ഡിവിഷന്‍ ഓഫീസിലേക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ ജനുവരി 15ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരാകണം.  

താല്‍ക്കാലിക നിയമനം

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനായി കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  

അപേക്ഷകര്‍ 18 നും 52 നും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം.  ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന.
യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള അപേക്ഷ എന്നിവ സഹിതം ജനുവരി 21 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് സമര്‍പ്പിക്കണം.

ഫോണ്‍: 0497 2971140.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി/ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഫിഷറീസ് വിഷയത്തിലുള്ള വി എച്ച് എസ് സി/ബിരുദം/സുവോളജി ബിരുദം എന്നിവയാണ് യോഗ്യത.    താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ എന്ന വിലാസത്തിലോ [email protected] ഇ മെയിലിലോ ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.  

ഫോണ്‍: 0497 2731081.

ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ നിയമനം

 കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിൽ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുമാണ് യോഗ്യത.

ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ജനുവരി 22 നകം സെക്രട്ടറി/സബ് ജഡ്ജ്, കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മുട്ടമ്പലം പി.ഓ, കോട്ടയം -686004 എന്ന വിലാസത്തില്‍ നല്‍കണം.

ഫോണ്‍: 0481 2572422

This image has an empty alt attribute; its file name is cscsivasakthi.gif

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് റിക്രൂട്ട്മെന്റ് 2021: 358 (ജിഡി) നാവിക്ക് 02/2021 ബാച്ചിനുള്ള ഓൺലൈൻ അപേക്ഷ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്

ആർ‌ആർ‌ബി എൻ‌ടി‌പി‌സി അഡ്മിറ്റ് കാർഡ് 2020 , കോൾ ലെറ്റർ എങ്ങനെ ഡൗൺ‌ലോഡ് ചെയ്യാമെന്നത് ഇതാ: കൂടാതെ പരീക്ഷ തിയ്യതികൾ, സിലബസ്, പേപ്പർ പാറ്റേൺ

കേരള പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2021 – 132 പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) ഒഴിവുകൾ

ഇന്ത്യൻ നേവി എസ് എസ് സി ഓഫീസർ റിക്രൂട്ട്മെന്റ് 2021: 210 ഒഴിവുകൾ

കേരള ഹൈക്കോടതി സ്വീപ്പർ റിക്രൂട്ട്മെന്റ് 2021


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

മലബാർ, തിരുവിതാംകൂർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 02/2021

AAI റിക്രൂട്ട്മെന്റ് 2021 :അപ്രന്റീസ് / ജൂനിയർ എക്സിക്യൂട്ടീവ് / മാനേജർ 548 പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close