Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-30/01/2021

വാഹനം ആവശ്യമുണ്ട്

ഓച്ചിറ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ 0476-2698818, 8281999108 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തകകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ  www.erckerala.org ൽ ലഭിക്കും.

എന്യൂമനേറ്ററുടെ ഒഴിവ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജിഐഎസ് അധിഷ്ഠിത സര്‍വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. പ്ലസ്ടുവോ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിനകം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് വിഭാഗം ഓഫീസിലോ ലഭിക്കണം. 

നഴ്‌സ് ഒഴിവ്

തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ഒരു നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന് രാവിലെ 10 ന്  ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.

ഫോണ്‍: 04672263922, 9895658668

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളിജി :  സീറ്റൊഴിവ്

കോഴിക്കോട് ഗവ. ഐ.ടി.ഐ. ഐ.എം.സി. സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹ്രസ്വകാല കോഴ്സായ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളിജി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത – പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക.

വിശദ വിവരങ്ങള്‍ : 9526415698.

ട്രസ്റ്റി  നിയമനം

 കോഴിക്കോട് താലൂക്ക്  ശ്രീ. പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പ്രദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 12  -ന് വൈകീട്ട്  അഞ്ച് മണിക്കകം കോഴിക്കോട്  അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഫോണ്‍ : 0495 2374547.

ഇ സി ജി ടെക്നീഷ്യൻ ഒഴിവ്

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിനം 740  രൂപ (പ്രതിമാസം 19980 ഏറ്റവും കൂടിയ തുക) വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രു. 4ന്  രാവിലെ 10 നു മുന്‍പ് എത്തിച്ചേരുക.  അപേക്ഷ ഫോറം വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmctsr.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ട്രേഡ്‌സ്മാൻ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ സ്ട്രങ്ത് ഓഫ് മെറ്റിരിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്റെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സിവിൽ എൻജിനിയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് സിവിൽ എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം.

ഫോൺ: 0471-2300484.

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തകകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ  www.erckerala.org ൽ ലഭിക്കും.

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in. ഫോൺ: 0471-2313385, 0471-2314385.

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nregs.kerala.gov.in

ഫോൺ: 0471-2313385, 0471-2314385.

ആയുർവേദ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ അഗദതന്ത്ര അധ്യാപക തസ്തികയിലേക്ക് കരാർ നിയമനത്തിന് ഫെബ്രുവരി ഒൻപതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരാർ കാലാവധി ഒരു വർഷമാണ്.
അഗദതന്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കൽ കൗൺസിലർ രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിലാണ് ഇന്റർവ്യൂ. ബയോഡാറ്റ, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിജ്ഞാന വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ദ്രവ്യഗുണവിജ്ഞാനം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം എട്ടിന് രാവിലെ 10.30ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

റോഡ് സുരക്ഷാ അതോറിറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 19,000-43,600 രൂപ. കേരള സർവീസ് റൂൾ പാർട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിൽ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷാ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 10 ദിവസത്തിനകം ലഭിക്കണം. ഫോൺ: 0471-2336369.

ഗസ്റ്റ് അധ്യാപക നിയമനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പുതുതായി ആരംഭിച്ച ആര്‍ക്കിയോളജി ആന്റ് മെറ്റീറിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസ് വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12-ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് (www.maharajas.ac.in)

മേട്രൺ: വാക്ക് ഇൻ ഇൻറർവ്യൂ എട്ടിന്

കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ എട്ടിന് രാവിലെ 11.30ന് കാക്കനാട് മീഡിയ അക്കാദമിയിൽ നടക്കും.
  50 നും 60 നും ഇടയിൽ പ്രായമുള്ള താല്പര്യമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രീഡിഗ്രി അടിസ്ഥാനയോഗ്യത. മുൻ പരിചയം അഭികാമ്യം. 24 മണിക്കൂറും ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഹോസ്റ്റൽ അടയ്ക്കുന്ന ദിവസങ്ങളിൽ ഒഴികെ മറ്റ് അവധി ദിവസങ്ങൾ ലഭിക്കുന്നതല്ല.  താല്പര്യമുള്ളവർ പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മീഡിയ അക്കാദമിയിൽ ഹാജരാകണം.

പ്രിൻസിപ്പൽ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 ഓണറേറിയം ലഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലക്ചറർ/സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം 12ന് വൈകിട്ട് അഞ്ചിന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഫോൺ: 0471-2737246.

സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവ്

ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഉദുമ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ആയുഷ്ഗ്രാം പദ്ധതിയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 10ന് രാവിലെ 11ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഐഎസ്എം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ബി എം എസ്, എം ഡി (സ്വാസ്ഥവൃത്തം, അടിസ്ഥാന തത്ത്വം, ദ്രവ്യ ഗുണം, കായചികിത്സ) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍ : 04672 205710

ഇന്‍സ്ട്രക്ടറുടെ ഒഴിവ്

സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി നാലിന് രാവിലെ 10 ന് ബാഡൂരിലെ ഐ ടി ഐ യില്‍ നടക്കും.

ഫോണ്‍: 9495194099.

പാരമ്പര്യേതര നിയമനം

ഒറ്റപ്പാലം താലൂക്കിലെ എഴുവന്തല ശ്രീ ചെമ്മാങ്കുഴി, തരുവക്കോണം ശ്രീ ചുനയ്ക്കല്‍, മണ്ണമ്പറ്റ ശ്രീ ആയമ്പിള്ളി, കടമ്പൂര്‍ ശ്രീ തലയണക്കാട്, നെല്ലായ ശ്രീ മാവുണ്ടശ്ശേരി, തിരുവാഴിയോട് ശ്രീ ഉത്രത്തില്‍ക്കാവ്, കിണാവല്ലൂര്‍ ശ്രീ തെക്കിനിയേടത്ത് എന്നീ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 10  നകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഒറ്റപ്പാലം/ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.gov.in  ലും അപേക്ഷ ഫോറം ലഭിക്കും.

ഫോണ്‍ – 0491 2505777

ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ ഒഴിവുകള്‍

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലേക്കു കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
 
പ്രൊജക്ട് ഓഫീസര്‍ (1 ഒഴിവ്)- യോഗ്യത- ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ബിരുദാനന്തര ബിരുദം അഭിലഷണീയം) പ്രായപരിധി- 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 45 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.
 
പ്രൊജക്ട് അസിസ്റ്റന്റ് (2 ഒഴിവ്) യോഗ്യത- ഏതെങ്കിലും വിഷയത്തിലുളള ബിരുദം പ്രായപരിധി- 2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.  

ഓഫീസ് അറ്റന്‍ഡന്റ് (1 ഒഴിവ്)  യോഗ്യത- പത്താംതരം പാസ്സായിരിക്കണം. 2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 40 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്.  

ഒരു വര്‍ഷത്തേയ്ക്കാണ് കരാര്‍ നിയമനം. ഉദ്യോഗാര്‍ത്ഥികള്‍  ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെട്ടവരായിരിക്കണം. താല്പര്യമുളളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യനീതി  ഡയറക്ടറേറ്റ് വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം.

അക്രഡിറ്റഡ് ഓവര്‍സിയര്‍ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സീയറുടെ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍  അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടു വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. അപേക്ഷ ഫെബ്രുവരി നാല് വൈകുന്നേരം 5 നുളളില്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണം

താല്‍ക്കാലിക വാര്‍ഡന്‍ നിയമനം.

ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമിയിലേക്ക് താല്‍ക്കാലിക/ ദിവസവേതന അടിസ്ഥാനത്തില്‍ വാര്‍ഡനെ  നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 1 ന് രാവിലെ 11 ന് പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍  നടത്തും.  

40 ന് മുകളില്‍ പ്രായമുള്ള പ്ലസ് ടു വിജയികളായിട്ടുള്ള പുരുഷന്മാര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഹാജരാകണം. വിമുക്ത ഭടന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും മുന്‍ഗണന.

ഫോണ്‍: 9447243224, 04862 – 232499.

ഇ സി ജി ടെക്നീഷ്യൻ ഒഴിവ്

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിനം 740  രൂപ (പ്രതിമാസം 19980 ഏറ്റവും കൂടിയ തുക) വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രു. 4ന്  രാവിലെ 10 നു മുന്‍പ് എത്തിച്ചേരുക.  അപേക്ഷ ഫോറം വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmctsr.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുണ്ട്. ബയോഇൻഫോർമാറ്റിക്‌സിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ്/ബിഇറ്റി/ബിഐഎൻസി എന്നിവയിൽ ഏതിലെങ്കിലുമുള്ള യോഗ്യതയും എംഎസ്സി പ്രോജക്റ്റ് വർക്കിലും ഗവേഷണ പ്രസിദ്ധീകരണത്തിലും ഉള്ള പരിചയവും ഉണ്ടായിരിക്കണം. പ്രായം 36 വയസ്സുവരെ. നിയമാനുസൃതമുള്ള വയസ്സിളവ് ബാധകം.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695 562 ൽ ഫെബ്രുവരി പത്തിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്:www.jntbgri.res.in.

തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് ഒരു നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി രണ്ടിന് രാവിലെ 10 ന്  ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.

ഫോണ്‍: 04672263922, 9895658668

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 30ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു  കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 30ന് അഭിമുഖം നടത്തുന്നു. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് എസ്.എസ്.എല്‍.സി,  പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ബ്രാഞ്ച് മാനേജര്‍,  മാനേജര്‍ ട്രെയിനി തസ്തികകളിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ടീം ലീഡര്‍ തസ്തികയിലേയ്ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 29ന് ഉച്ചയ്ക്ക് മൂന്നിനകം ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകളുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവില്ല.

ഫോണ്‍: 0491 2505435.

This image has an empty alt attribute; its file name is cscsivasakthi.gif

ഐ‌ഒ‌സി‌എൽ ജെ‌ഇ‌എ റിക്രൂട്ട്മെന്റ് 2021: ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കുക


റെയിൽ‌വേ ബി‌എൽ‌ഡബ്ല്യു അപ്രന്റിസ് 2021 വിജ്ഞാപനം: 374 ഐടിഐ, ഐടിഐ ഇതര സീറ്റുകൾ യോഗ്യത പരിശോധിക്കുക,തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളും വിശദാംശങ്ങളും

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

Related Articles

Back to top button
error: Content is protected !!
Close