Uncategorized

സിവിൽ സർവീസ് അക്കാഡമി നിയമനം നടത്തുന്നു

സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്),

യോഗ്യത:

ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന

ശമ്പളം:

പ്രതിമാസം 45000 രൂപ.

അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്)

യോഗ്യത:

ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന,

ശമ്പളം:

പ്രതിമാസം 30,000 രൂപ).

എഡ്യുക്കേറ്റർ 

  • ഹിസ്റ്ററി,
  • ഇക്കണോമിക്‌സ്,
  • പൊളിറ്റിക്കൽ സയൻസ്,
  • മലയാളം,
  • ലിറ്ററേച്ചർ,
  • പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,
  • സോഷിയോളജി,
  • ജോഗ്രഫി,
  • എൻവയറോൺമെന്റ് സയൻസ്

എന്നീ വിഷയങ്ങളിൽ, ഒഴിവ് (ആറ് എണ്ണം വീതം),

യോഗ്യത

യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം

ശമ്പളം:

പ്രതിമാസം 35,000 രൂപ). 

നിയമനങ്ങൾക്കുളള  വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org സന്ദർശിക്കുക.

OFFICIAL NOTIFICATION : CLICK HERE

Related Articles

Back to top button
error: Content is protected !!
Close