Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒഴിവുകൾ പരീക്ഷ ഇല്ലാതെ തിരഞ്ഞെടുക്കുന്നു

അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള

  • ആതിരപ്പള്ളി,
  • കോടശ്ശേരി,
  • പരിയാരം,
  • മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം.

എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകർപ്പുകൾ സമർപ്പിക്കണം. കവറിന് പുറത്ത് മുകൾഭാഗത്ത് വർക്കർ /ഹെൽപ്പർ സെലക്ഷൻ 2020 എന്ന് എഴുതേണ്ടതാണ്.

നിശ്ചിത മാതൃകയിൽ ഇല്ലാത്തതോ, അപൂർണ്ണമോ, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

അപേക്ഷകളുടെ പരിശോധനകൾക്ക് ശേഷം അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ള ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം.


അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂർ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ 2020 സെപ്റ്റംബർ 14 ന് വൈകുന്നേരം 5 മണിവരെ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും.

  • മറ്റ് സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
  • നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
  • മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307.

ജലനിധിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

കേരള സർക്കാർ നടപ്പാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേയ്ക്ക് ഡെപ്യൂട്ടി ഡയറക്ടർ (ഐ.ഇ.സി) തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾ www.jalanidhi.kerala.gov.in  ൽ ലഭ്യമാണ്.

അപേക്ഷ സെപ്തംബർ പത്ത് വരെ സ്വീകരിക്കും.

പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 വരെ കാലാവധിയുളള പ്ലാന്റേഷൻ ടെക്‌നോളജി ഫോർ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kfri.res.in  സന്ദർശിക്കു

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 വരെ കാലാവധിയുളള പ്ലാന്റേഷൻ ടെക്‌നോളജി ഫോർ ജിജാറ്റ് സ്പീഷീസ് എന്ന ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക നിയമനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് www.kfri.res.in  സന്ദർശിക്കുക

എന്യൂമറേറ്റർ തെരഞ്ഞെടുപ്പ്

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തികൾ പൂർണമായും ജിഐഎസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്ന് എന്യുമാറേറ്റർമാരെ തെരഞ്ഞെടുക്കുന്നു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽനിന്ന് 90 എന്യൂമാറേറ്റർമാരെയും കാട്ടൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് 60 പേരെയുമാണ് തെരഞ്ഞെടുക്കുന്നത്

ഒരു പ്ലോട്ടിന് / വീടിന് 7 രൂപ 50 പൈസ നിരക്കിലാണ് പ്രതിഫലം നൽകുക.

കാറളം, മൂരിയാട് ഗ്രാമപഞ്ചായത്തുകളിലും എന്യൂമാറേറ്റർമാരെ ആവശ്യമുണ്ട്. സന്നദ്ധ പ്രവർത്തകരായ സാമൂഹ്യ പ്രവർത്തകർക്ക് മുൻഗണനയുണ്ടായിരിക്കും.

യോഗ്യത 18 വയസ്സ് പൂർത്തിയായ അഭ്യസ്തവിദ്യർ. സ്വന്തമായി ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക. അപേക്ഷകൾ പൂർണമായ മേൽവിലാസം, വാട്‌സ്ആപ്പ് നമ്പർ, വിദ്യാഭ്യാസ യോഗ്യത, എന്നിവ രേഖപ്പെടുത്തി സെപ്റ്റംബർ 13 നുള്ളിൽ അയക്കേണ്ടതാണ്.

ഫോൺ: 0480-2825291.

ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോടതിയിലേക്കുള്ള ഡിജിറ്റൽ ജോലികൾക്കും വ്യാവസായിക ട്രിബ്യൂണൽ ഓഫീസിലേക്കുമായി ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഐടി/കമ്പ്യൂട്ടർ സയൻസിൽ ബിടെക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷനിലോ ഡിജിറ്റലൈസേഷനിലോ പരിചയമുള്ളവർക്ക് മുൻഗണന. ആറ് മാസത്തേക്കാണ് നിയമനം


താല്പര്യമുള്ളവർ പാസ്പോർട്ട് ഫോട്ടോയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി ഇമെയിൽ മുഖേനയോ പോസ്റ്റ് വഴിയോ സെപ്റ്റംബർ 16ന് വൈകീട്ട് 3 മണിക്ക് മുൻപ് അപേക്ഷിക്കണം.

അപേക്ഷകന്റെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് എംപ്ലോയീസ് ഇൻഷുറൻസ് കോടതി ഓഫീസിൽ എത്തിച്ചേരണം.

ഫോൺ: 0487 2360699.

Related Articles

Back to top button
error: Content is protected !!
Close