Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-13/10/2020

അദ്ധ്യാപക ഒഴിവ്

പാലക്കാട്: തൃത്താല ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 0466-2270335, 2270353.

ഫാര്‍മസിസ്റ്റ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

കൊല്ലം: ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ഫാമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ 19 ന് ഉച്ചയ്ക്ക് 12 ന് ഇതിനായുള്ള കൂടിക്കാഴ്ച്ച തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി പി/സി സി പി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 50 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ ഇന്റര്‍വ്യൂവിന് നല്‍കണം.

വിശദ വിവരങ്ങള്‍ 0474-2797220 നമ്പരില്‍ ലഭിക്കും.

ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം എത്തണം.

വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2797220 നമ്പരിലും ലഭിക്കും.

എല്‍ ഡി ടൈപ്പിസ്റ്റ്: കരാര്‍ നിയമനം

ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ.

യോഗ്യത – പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 60 വയസ്.

കോടതികളിലും നിയമ വകുപ്പിലും പ്രവൃത്തി പരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.


പേര്, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് വിശദാംശങ്ങള്‍ സഹിതം അപേക്ഷ വെള്ളപേപ്പറില്‍ നല്‍കാം.

രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പരമാവധി രണ്ടു വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിലാസം – ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം-691013.

നായ്ക്കളെ പരിചരിക്കാന്‍ ആളെ വേണം

കൊല്ലം:തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്ന സ്ഥലത്ത് എത്തിക്കുക, ഓപ്പറേഷന് ശേഷമുള്ള പരിചരണം, ഓപ്പറേഷന്‍ കഴിഞ്ഞ നായ്ക്കളെ പിടിച്ച സ്ഥലത്ത് തിരികെ വിടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പരുഷന്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കും.

താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വിശദ വിവരങ്ങള്‍ 0474-2793464 നമ്പരില്‍ ലഭിക്കും.

കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്

തൃശ്ശൂർ: കുടുംബശ്രീ ജില്ലാ മിഷന്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

സോഷ്യല്‍വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തരബിരുദമുളള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതമുളള അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 19 വൈകീട്ട് അഞ്ച് മണിക്കകം  [email protected] എന്ന ഇ-മെയിലേക്ക് അയ്ക്കണം.

ഫോണ്‍: 0487-2362517, 18004252573.

This image has an empty alt attribute; its file name is cscsivasakthi.gif

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ

BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ

എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

Related Articles

Back to top button
error: Content is protected !!
Close